യുകെയിലേക്ക് പറക്കാം കുറഞ്ഞ നിരക്കിൽ; സ്പെഷ്യൽ ഓഫറുമായി എയർ ഇന്ത്യ

Published : Oct 12, 2023, 02:19 PM ISTUpdated : Oct 12, 2023, 05:26 PM IST
യുകെയിലേക്ക് പറക്കാം കുറഞ്ഞ നിരക്കിൽ; സ്പെഷ്യൽ ഓഫറുമായി എയർ ഇന്ത്യ

Synopsis

വെറും 40,000 രൂപയുണ്ടെങ്കിൽ യൂറോപ്പിൽ പോയി വരാം. എയർ ഇന്ത്യ സ്പെഷ്യൽ സെയിൽ. കുറഞ്ഞ നിരക്കിൽ ഫ്ലൈറ്റ് ടിക്കറ്റുകൾ 

യൂറോപ്പിലേക്ക് ഒരു യാത്ര മനസിലുണ്ടോ? എന്നാൽ ഇതാണ് ഏറ്റവും ഉചിതമായ സമയം. കാരണം എയർ ഇന്ത്യ ഇപ്പോൾ തങ്ങളുടെ അന്താരാഷ്ട്ര യാത്രക്കാർക്കായി പ്രത്യേക ഓഫർ അവതരിപ്പിച്ചിട്ടുണ്ട്. യുകെ ഉൾപ്പെടെ യൂറോപ്പിലെ അഞ്ച് നഗരങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത റൂട്ടുകളിൽ വൻ കിഴിവാണ് എയർഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. 

കോപ്പൻഹേഗൻ (ഡെൻമാർക്ക്), ലണ്ടൻ ഹീത്രൂ (യുകെ), മിലാൻ (ഇറ്റലി), പാരീസ് (ഫ്രാൻസ്), വിയന്ന (ഓസ്ട്രിയ) എന്നിവിടങ്ങളിലേക്ക് 40000 രൂപയുണ്ടെങ്കിൽ പോയി വരാം എന്നാണ് എയർ ഇന്ത്യ പറയുന്നത്. വൺ വേ മാത്രം തെരഞ്ഞെടുക്കുകയാണെങ്കിൽ   25000 രൂപയാണ് നിരക്ക് എന്ന് കമ്പനി ഒരു ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

ALSO READ: യൂസഫലിയെ 'തൊടാനാകില്ല' മക്കളെ; ആസ്തിയിൽ ബഹുദൂരം മുന്നില്‍, രണ്ടാമത് ഈ യുവ സംരംഭകൻ

ഒക്ടോബർ 14 വരെ സ്പെഷ്യൽ ഫെയർ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാം. ഡിസംബർ 15 വരെയുള്ള യാത്രയ്ക്കായി മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളു എന്നും പ്രസ്താവനയിൽ പറയുന്നു.

എയർ ഇന്ത്യയുടെ വെബ്‌സൈറ്റ്, ഐഒഎസ്, ആൻഡ്രോയിഡ് മൊബൈൽ ആപ്പുകൾ വഴിയും അംഗീകൃത ട്രാവൽ ഏജന്റുമാർ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സീറ്റുകൾ പരിമിതമാണ് അതിനാൽ തന്നെ ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ടിക്കറ്റുകൾ ലഭ്യമെന്നും എയർലൈൻ അറിയിച്ചു.

നിലവിൽ, ദില്ലിയിൽ നിന്നും മുംബൈയിൽ നിന്നും യൂറോപ്പിലെ ഈ അഞ്ച് നഗരങ്ങളിലേക്ക് എയർ ഇന്ത്യ എല്ലാ ആഴ്ചയും 48 നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകളാണ് നടത്തുന്നത്.

വ്യത്യസ്ത നഗരങ്ങളിലെ ബാധകമായ വിനിമയ നിരക്കുകളും നികുതികളും കാരണം നിരക്കുകളിൽ നേരിയ വ്യത്യാസമുണ്ടാകാം എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം