എയർ ഇന്ത്യയിലേക്ക് എത്തും ഈ വമ്പന്മാർ; വീണ്ടും വിമാനങ്ങൾക്ക് ഓർഡർ നൽകി എയർലൈൻ

Published : Dec 10, 2024, 03:15 PM IST
എയർ ഇന്ത്യയിലേക്ക് എത്തും ഈ വമ്പന്മാർ; വീണ്ടും വിമാനങ്ങൾക്ക് ഓർഡർ നൽകി എയർലൈൻ

Synopsis

കഴിഞ്ഞ വർഷം ടാറ്റ ഗ്രൂപ്പ് ഏകദേശം 5.9 ലക്ഷം കോടി രൂപയുടെ 470 വിമാനങ്ങൾ ആണ് ഓർഡർ ചെയ്തത്.

ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, 100 എയർബസ് വിമാനങ്ങൾ വാങ്ങാനുള്ള ഓർഡർ നൽകി. 10 വൈഡ്ബോഡി A350 വിമാനവും 90 നാരോബോഡി A320 ഫാമിലി എയർക്രാഫ്റ്റുകളും ഇതിൽ ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം എയർബസിനും ബോയിങ്ങിനും നൽകിയ 470 വിമാനങ്ങളുടെ ഓർഡറുകൾക്ക് പുറമെയാണ് എയർ ഇന്ത്യ പുതിയ ഓർഡറുകൾ നൽകിയിരിക്കുന്നത്. 

കഴിഞ്ഞ വർഷം ടാറ്റ ഗ്രൂപ്പ് ഏകദേശം 5.9 ലക്ഷം കോടി രൂപയുടെ 470 വിമാനങ്ങൾ ആണ് ഓർഡർ ചെയ്തത്. എയർ ഇന്ത്യയുടെ ആദ്യത്തെ വൈഡ് ബോഡി എയർബസ് എ350-900 വിമാനം കഴിഞ്ഞ ഡിസംബറിൽ സർവീസ് ആരംഭിച്ചിരുന്നു. ഈ വിമാനങ്ങൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ കാരിയറായിരിക്കും എയർ ഇന്ത്യ എന്ന് എയർ ഇന്ത്യ മേധാവി കാംബെൽ വിൽസൺ പറഞ്ഞിരുന്നു.   

ഏറ്റവും പുതിയ ഓർഡർ പ്രകാരം, 40 എ350 വിമാനങ്ങളും 210 എ320 ഫാമിലി എയർക്രാഫ്റ്റുകളും ഉൾപ്പടെ എയർബസിനോട് ഓർഡർ ചെയ്ത വിമാനങ്ങളുടെ എണ്ണം 350 ആയി. എയർ ഇന്ത്യ 2023-ൽ ബോയിംഗിനൊപ്പം 220 വൈഡ് ബോഡി, നാരോബോഡി വിമാനങ്ങൾക്കായി ഓർഡർ നൽകിയിരുന്നു, അതിൽ 185 വിമാനങ്ങൾ ഡെലിവറി ചെയ്യാനുണ്ട്. 

ഉപഭോക്താക്കൾക്ക് കൂടുതൽ പ്രീമിയം അനുഭവം നൽകുക എന്നുള്ളതാണ് എയർലൈനിന്റെ ലക്ഷ്യമെന്നും ഇതിനായി പുതിയ വിമാനങ്ങൾക്കായി കാത്തിരിക്കുകയാണെന്നും എയർ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കാംബെൽ വിൽസൺ പറഞ്ഞു. യുഎസ് വിപണിയിലേക്കുള്ള എയർലൈനിന്റെ വിപുലീകരണം അഞ്ച് വർഷം വൈകുമെന്നും കാംബെൽ വിൽസൺ പറഞ്ഞു. ഈ വർഷം ഡിസംബറോടെ എയർ ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന 50 വൈറ്റ് ടെയിൽ വിമാനങ്ങൾ എത്തുന്നതിൽ  കാലതാമസമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം