
ദില്ലി: എയർ ഇന്ത്യയ്ക്ക് പുതുതായി 6,500 പൈലറ്റുമാരെ വേണ്ടിവരുമെന്ന് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും വലിയ വിമാന കച്ചവടത്തിന്റെ കരാർ എയർ ഇന്ത്യ ഒപ്പിട്ടു കഴിഞ്ഞു, വരും വർഷങ്ങളിൽ വിമാന നിർമ്മാതാക്കളായ എയർബസും ബോയിംഗും 470 വിമാനങ്ങൾ എയർ ഇന്ത്യയ്ക്ക് കൈമാറും. ഈ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ എയർ ഇന്ത്യയ്ക്ക് 6,500-ലധികം പൈലറ്റുമാർ വേണ്ടിവരുമെന്ന് വ്യവസായ വൃത്തങ്ങൾ സൂചിപ്പിച്ചു.
നിലവിൽ, എയർ ഇന്ത്യയ്ക്ക് സ്വന്തമായി 113 വിമാനങ്ങളുണ്ട്, ഇത് പറത്താനായി 1,600 പൈലറ്റുമാരുണ്ട്, അടുത്ത കാലത്തായി, ക്രൂവിന്റെ കുറവ് കാരണം വളരെ ദീർഘ ദൂരത്തിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയ അല്ലെങ്കിൽ വൈകിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. എയർ ഇന്ത്യയുടെ രണ്ട് അനുബന്ധ സ്ഥാപങ്ങളായ എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഏഷ്യ ഇന്ത്യ എന്നിവയ്ക്ക് 54 വിമാനങ്ങളുണ്ട്. ഇത് പറത്താനായി ഏകദേശം 850 പൈലറ്റുമാരുണ്ട്, സംയുക്ത സംരംഭമായ വിസ്താരയ്ക്ക് 53 വിമാനങ്ങളുണ്ട്. ഇത് പറത്താൻ 600-ലധികം പൈലറ്റുമാരുണ്ട്
ALSO READ: 'പണമില്ല, ഓഫീസ് അടച്ചുപൂട്ടി'; ഇന്ത്യയിലെ ജീവനക്കാരോടും കൈമലർത്തി ഇലോൺ മസ്‌ക്
ഇതൊന്നും കൂടാതെ എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ്, വിസ്താര, എയർ ഏഷ്യ ഇന്ത്യ എന്നിവയുടെ സംയോജിതമായ ഫ്ലൈറ്റുകൾ പറത്താൻ മൂവായിരത്തിലധികം പൈലറ്റുമാരുണ്ട്.
ഏറ്റവും പുതിയ കരാർ പ്രകാരം എയർ ഇന്ത്യ എയർബസിൽ നിന്ന് 40 വൈഡ് ബോഡി എ 350 വിമാനങ്ങളും 210 നാരോ ബോഡി എ 320 നിയോ ഫാമിലി പ്ലെയിനുകളും ഓർഡർ ചെയ്തിട്ടുണ്ട്. എയർ ഇന്ത്യ ഈ 40 എ350 വിമാനങ്ങൾ പ്രധാനമായും ഉപയോഗിക്കുക അതിന്റെ ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താൻ വേണ്ടിയായിരിക്കും. അതായത് 16 മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന യാത്രകൾക്ക്. ഇതിനായി എയർലൈന് 30 പൈലറ്റുമാർ , 15 കമാൻഡർമാരും 15 ഫസ്റ്റ് ഓഫീസർമാരും വേണ്ടി വരും അതായത് 350 വിമാനങ്ങൾക്ക് 1,200 പൈലറ്റുമാർ.
ALSO READ: 'ഇന്ത്യ പറപറക്കും' എയർ ഇന്ത്യയ്ക്ക് പിന്നാലെ വിമാനങ്ങൾ വാങ്ങാൻ ആകാശ എയർ
ബോയിംഗിൽ നിന്ന്, 10 വൈഡ്-ബോഡി ബി 777 എസ്സ് വിമാനങ്ങൾ, 20 വൈഡ്-ബോഡി ബി 787 വിമാനങ്ങൾ, കൂടാതെ 190 നാരോ ബോഡി ബി 737 മാക്സ് വിമാനങ്ങൾ എന്നിവ എയർ ഇന്ത്യ വാങ്ങും. ഒരു ബോയിംഗ് 777-ന് 26 പൈലറ്റുമാർ ആവശ്യമാണ്. എയർലൈൻ അത്തരം 10 വിമാനങ്ങൾ വാങ്ങുമ്പോൾ 260 പൈലറ്റുമാരെ ആവശ്യമായി വരും. 20 ബോയിംഗ് 787-ന് 400 പൈലറ്റുമാരെയും വേണ്ടിവരും, കൂടാതെ 30 വൈഡ് ബോഡി ബോയിംഗ് വിമാനങ്ങൾക്ക് 660 പൈലറ്റുമാരും വേണ്ടി വരും.
എയർബസ് എ320 ഫാമിലി ആയാലും ബോയിംഗ് 737 മാക്‌സ് ആയാലും ഓരോ നാരോ ബോഡി വിമാനത്തിനും ശരാശരി 12 പൈലറ്റുമാർ ആവശ്യമാണ്, അതായത് 400 വിമാനങ്ങളുടെ പ്രവർത്തനത്തിന് 4,800 പൈലറ്റുമാരിൽ കുറയാതെ വേണ്ടിവരും.
ALSO READ: 'നീ ഷൂപ്പറാണെടാ..'; ലോകത്തിലെ ഏറ്റവും വലിയ വിമാന ഇടപാട് നടത്തി എയർ ഇന്ത്യ