ആകാശ എയറിന്റെ ആദ്യ യാത്ര ഓഗസ്റ്റ് ഏഴിന്

Published : Jul 26, 2022, 05:10 PM IST
ആകാശ എയറിന്റെ ആദ്യ യാത്ര ഓഗസ്റ്റ് ഏഴിന്

Synopsis

രാകേഷ് ജുൻജുൻവാലയുടെ വിമാന കമ്പനിയായ ആകാശ എയർ തങ്ങളുടെ വിമാനത്തിന്റെ ആദ്യ ഔദ്യോഗിക സർവീസ് ഓഗസ്റ്റ് ഏഴിന് ആരംഭിക്കൂ

ബെംഗളൂരു: രാകേഷ് ജുൻജുൻവാലയുടെ വിമാന കമ്പനിയായ ആകാശ എയർ തങ്ങളുടെ വിമാനത്തിന്റെ ആദ്യ ഔദ്യോഗിക സർവീസ് ഓഗസ്റ്റ് ഏഴിന് ആരംഭിക്കൂ. മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കാവും ആകാശ എയറിന്റെ ബോയിങ് 737 മാക്സ് എയർക്രാഫ്റ്റ് സർവീസ് നടത്തുക. 

ഓഗസ്റ്റ് 13 മുതൽ ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസും ആകാശ എയർ ആരംഭിക്കും. ഓഗസ്റ്റ് ഏഴ് മുതൽ മുംബൈ - അഹമ്മദാബാദ് റൂട്ടിൽ 28 വീക്കിലി ഫ്ലൈറ്റ് സർവീസുകൾക്ക് ഇപ്പോൾ ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ ഓഗസ്റ്റ് 13 മുതലുള്ള 28 വീക്കിലി ഫ്ലൈറ്റ് സർവീസിൽ ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

ഈ രണ്ട് സർവീസുകൾക്കും 737 ബോയിങ് മാക്സ് എയർക്രാഫ്റ്റുകളാണ് ഉപയോഗിക്കുന്നത്. ബോയിങ് കമ്പനി ഒരു വിമാനം ആകാശ എയറിന് ഇതിനോടകം കൈമാറിയിട്ടുണ്ട്. രണ്ടാമത്തേത് ഈ മാസം അവസാനത്തോടെ നൽകുമെന്നാണ് വിവരം.

ഡിജിസിഎയിൽ നിന്ന് വിമാന സർവീസ് നടത്താനുള്ള ഓപറേറ്റർ സർട്ടിഫിക്കറ്റ് ഇക്കഴിഞ്ഞ ജൂലൈ ഏഴിനാണ് ആകാശ എയറിന് ലഭിച്ചത്. 2021 ഓഗസ്റ്റ് മാസത്തിൽ തന്നെ ഡിജിസിഎ ആകാശ എയറിന് പച്ചക്കൊടി കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോയിങിൽ നിന്ന് 72 മാക്സ് എയർക്രാഫ്റ്റുകൾ വാങ്ങാൻ 2021 നവംബർ 26 ന് ആകാശ എയർ കരാർ ഒപ്പുവെച്ചത്.

Read more: സി വിജയകുമാർ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ഐടി തലവൻ

ദില്ലി: ബഫർ സ്റ്റോക്ക് (Buffer Stock) ഉള്ളി (Onion) വിപണിയിലേക്ക്. രാജ്യത്തെ ഉള്ളിവില പിടിച്ചുനിർത്താൻ അടുത്ത മാസം മുതൽ കരുതൽ ശേഖരത്തിൽ നിന്നും ഉള്ളി വിപണിയിലേക്ക് എത്തിക്കുമെന്ന് കേന്ദ്ര സർക്കാർ. ഓഗസ്റ്റ് മുതൽ കരുതൽ ശേഖരത്തിൽ നിന്നും ഉള്ളി എത്തുന്നതോടെ വിപണിയിൽ ഉള്ളി വില നിയന്ത്രിക്കാൻ കഴിയും എന്ന് ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി അശ്വിനി കുമാർ ചൗബെ പറഞ്ഞു. 

Read Also: ആകാശത്ത് പറക്കാന്‍ 'ആകാശ'; കൊച്ചിക്കും സർവീസ്, ജുൻജുൻവാലയുടെ ആകാശ എയർലൈൻ ബുക്കിങ്ങ് തുടങ്ങി

2022 - 23 വർഷത്തെ വിളവെടുപ്പിൽ സർക്കാർ 2.50 ലക്ഷം മെട്രിക് ടൺ ഉള്ളി കരുതൽ ശേഖരമായി സൂക്ഷിച്ചിട്ടുണ്ടെന്നും അതിനാൽ വില ഉയരുന്ന സാഹചര്യത്തിൽ കരുതൽ ശേഖരത്തിലെ ഉള്ളി വിപണിയിലേക്ക് എത്തിച്ചാൽ വില നിയന്ത്രിക്കാൻ കഴിയുമെന്നും അശ്വിനി കുമാർ പറഞ്ഞു. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയായിരിക്കും സാധാരണ നിലയിൽ ഉള്ളിവില ഉയരാറുള്ളത്. ഈ സമയങ്ങളിൽ ആയതിനാൽ അത് മുൻകൂട്ടി കണ്ട ഓഗസ്റ്റിൽ തന്നെ സർക്കാർ കൂടുതൽ ചരക്ക് വിപണിയിലേക്ക് എത്തിക്കുന്നത്. ഇന്ത്യൻ ഭക്ഷണ രീതിയിൽ ഒഴിച്ച് നിർത്താൻ കഴിയാത്ത ഒന്ന് തന്നെയാണ് ഉള്ളി. അതിനാൽ പലപ്പോഴും ഉള്ളി വില ഉയരുന്നത് രാജ്യത്തെ സാധാരണക്കാർ  അടക്കമുള്ളവരെ വലയ്ക്കാറുണ്ട്.  

Read Also: രാജ്യം ഇരുട്ടിലാകുമോ? 76 ദശലക്ഷം ടൺ കൽക്കരി ഇറക്കുമതി ചെയ്യാൻ ഇന്ത്യ; വൈദ്യുതി നിരക്ക് ഉയർന്നേക്കും

രാജ്യത്ത് പണപ്പെരുപ്പം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിവിധ അവശ്യ വസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം സെൻട്രൽ ബാങ്കിന്റെ ടോളറൻസ് ബാന്ഡിന് മുകളിലാണ് ഇപ്പോഴും. ഡിസംബർ വരെ അത് തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു. കൂടാതെ ഇന്ത്യയുടെ മൊത്തവില ഭക്ഷ്യവിലപ്പെരുപ്പം മെയ് മാസത്തിലെ 10.89 ശതമാനത്തിൽ നിന്ന് ജൂണിൽ 12.41 ശതമാനമായി ഉയർന്നു, 

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ