സ്വർണാഭരണശാലകൾ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണം; സർക്കാരിന് കത്ത് നൽകി എകെജിഎസ്എംഎ

By Web TeamFirst Published May 1, 2020, 5:46 PM IST
Highlights

സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കാൻ സ്വർണ വ്യാപാരികൾ തയ്യാറാണ്. സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

ആലപ്പുഴ: കേരളത്തിലെ സ്വർണ വ്യാപാരവുമായി ബന്ധപ്പെട്ട കടകൾ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) സർക്കാരിനോട് അഭ്യർത്ഥിച്ചു. ആവശ്യം ഉന്നയിച്ച് കേരള ചീഫ് സെക്രട്ടറിക്ക് അസോസിയേഷൻ കത്ത് നൽകി.

പല വിഭാഗത്തിലുള്ള വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകിയിട്ടും സ്വർണാഭരണശാലകൾക്ക് അനുമതി ലഭിച്ചില്ല. സ്വർണ വ്യാപാരവുമായി ബന്ധപ്പെട്ട കടകൾക്ക് തുറന്നുപ്രവർത്തിക്കാൻ കലതാമസം ഇല്ലാതെ അനുമതി നൽകണമെന്നാണ് അസോസിയേഷന്റെ ആവശ്യം. കേരളത്തിലെ  സ്വർണാഭരണശാലകളിൽ 90 ശതമാനവും ചെറിയ വ്യാപാരശാലകളാണ്. ഇതിൽ തന്നെ 70 ശതമാനവും സ്വയം തൊഴിൽ എന്ന നിലയിൽ പ്രവർത്തിക്കുന്നവയാണ്. കഴിഞ്ഞ 35 ദിവസത്തിലധികമായി അടഞ്ഞുകിടക്കുന്ന ചെറുകിട സ്വർണാഭരണശാല ഉടമസ്ഥർ കടക്കെണിയിലേക്കും, അവരെ ആശ്രയിച്ചു കഴിയുന്ന ജീവനക്കാരുടെ കുടുംബങ്ങൾ പട്ടിണിയിലേക്കും നീങ്ങുകയാണെന്നും അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു.

സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കാൻ സ്വർണ വ്യാപാരികൾ തയ്യാറാണ്. സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

click me!