പോലീസ് പട്രോളിങ് ശക്തമാക്കണം, കടകൾ തുറന്ന് പരിശോധിക്കുന്നതിന് സമയം അനുവദിക്കണമെന്നും എകെജിഎസ്എംഎ

By Web TeamFirst Published Apr 1, 2020, 11:51 AM IST
Highlights

ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ഏപ്രിൽ 14 വരെ സ്വർണ വ്യാപാരശാലകൾ അടഞ്ഞുകിടക്കുകയാണ്. 

തിരുവനന്തപുരം: അടഞ്ഞുകിടക്കുന്ന കേരളത്തിലെ സ്വർണ വ്യാപാര സ്ഥാപനങ്ങളുടെ സുരക്ഷ മുൻനിർത്തി പോലീസ് പട്രോളിങ് ശക്തമാക്കണമെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ). കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിന്  കേരളത്തിലെ സ്വർണ വ്യാപാര സ്ഥാപനങ്ങൾ മാർച്ച് 22 മുതൽ അടഞ്ഞു കിടക്കുകയാണ്. 

60 വയസ്സു കഴിഞ്ഞവരായിരുന്നു മിക്ക സ്വർണക്കടകളിലെയും സെക്യൂരിറ്റി ഗ്വാർഡുകൾ. കോറോണ സാഹചര്യത്തിൽ അവരിൽ പലരും ഇപ്പോൾ അവധിയിൽ പോയിരിക്കുകയാണ്. ചെറുകിട സ്വർണക്കടകളിൽ സെക്യൂരിറ്റി ഗാർഡുകൾ ഇല്ല. ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ഏപ്രിൽ 14 വരെ സ്വർണ വ്യാപാരശാലകൾ അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തിൽ സ്വർണക്കടകൾക്ക് പോലീസ് സുരക്ഷ ഒരുക്കണമെന്ന് അസോസിയേഷൻ വ്യക്തമാക്കി.

ലോക്ക് ഡൗൺ കാലയളവിൽ ഉടമകൾക്ക് കടകൾ തുറന്ന് പരിശോധിക്കുന്നതിന് നിശ്ചിത സമയം അനുവദിക്കണമെന്നും പ്രസിഡന്റ് ഡോ ബി ഗോവിന്ദൻ, ട്രഷറർ അഡ്വ എസ് അബ്ദുൽ നാസർ എന്നിവർ ആവശ്യപ്പെട്ടു.

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!