"ഹാൾമാർക്ക് യൂണിക് ഐഡന്റിഫിക്കേഷൻ പിൻവലിക്കുക": സ്വർണ വ്യാപാരികൾ തിങ്കളാഴ്ച്ച കരിദിനം ആചരിക്കുന്നു

Web Desk   | Asianet News
Published : Aug 20, 2021, 06:03 PM ISTUpdated : Aug 20, 2021, 06:08 PM IST
"ഹാൾമാർക്ക് യൂണിക് ഐഡന്റിഫിക്കേഷൻ പിൻവലിക്കുക": സ്വർണ വ്യാപാരികൾ തിങ്കളാഴ്ച്ച കരിദിനം ആചരിക്കുന്നു

Synopsis

രാജ്യവ്യാപകമായി സ്വർണ വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരത്തെ അനുകൂലിച്ചുകൊണ്ടാണ് പ്രതിഷേധ ദിനം സംഘടിപ്പിക്കുന്നത്. 

കൊച്ചി: സ്വർണാഭരണങ്ങൾക്ക് പുതിയതായി ഏർപ്പെടുത്തിയ ഹാൾമാർക്ക് യൂണിക് ഐഡന്റിഫിക്കേഷൻ (എച്ച്‍യുഐഡി) പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ സ്വർണ വ്യാപാരികൾ ഓഗസ്റ്റ് 23 തിങ്കളാഴ്ച്ച കരിദിനം ആചരിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.

രാജ്യവ്യാപകമായി സ്വർണ വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരത്തെ അനുകൂലിച്ചുകൊണ്ടാണ് പ്രതിഷേധ ദിനം സംഘടിപ്പിക്കുന്നത്. കേരളത്തിൽ ഓണമായതിനാൽ കരിദിനമായാണ് ആചരിക്കുന്നത്.

കടകളിൽ എച്ച്‍യുഐഡി പിൻവലിക്കണമെന്ന പോസ്റ്റർ പതിക്കുകയും, കറുത്ത ബാഡ്ജ് ധരിച്ചുമായിരിക്കും വ്യാപാരികൾ തിങ്കളാഴ്ച ജ്വല്ലറികളിലെത്തുക. വ്യാപാരികളെ ദ്രോഹിക്കുന്ന എച്ച്‍യുഐഡി സർക്കാർ നിർബന്ധ നിബന്ധന മാത്രമാണെന്നും, പിൻവലിക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പെന്‍ഷന്‍ മേഖലയില്‍ ഇനി നൂറു ശതമാനം വിദേശ നിക്ഷേപം; മാറ്റങ്ങള്‍ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് പിന്നാലെ; സാധാരണക്കാര്‍ക്ക് നേട്ടമോ?
ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല