കോടികൾ സമാഹരിച്ച് അക്ഷയകൽപ; ഇന്ത്യയാകെ ഇനി ഈ ജൈവ പാൽ നിറയും

Published : Sep 09, 2022, 01:02 PM IST
കോടികൾ  സമാഹരിച്ച് അക്ഷയകൽപ; ഇന്ത്യയാകെ ഇനി ഈ ജൈവ പാൽ നിറയും

Synopsis

ഓർഗാനിക് പാൽ ഉത്പാദകരായ അക്ഷയകൽപ കോടികൾ സമാഹരിച്ചു. രാജ്യത്തെ വ്യാപാരത്തിൽ കൂടുതൽ വിപുലീകരണത്തിനായാണ് ധന സമാഹരണം. 

രാജ്യത്തെ ഓർഗാനിക് പാൽ ഉത്പാദകരായ അക്ഷയ കൽപ എന്ന സ്ഥാപനം 15 ദശലക്ഷം ഡോളർ സമാഹരിച്ചു. സീരീസ് ബി ഫണ്ടിങ്ങിലൂടെ നിലവിലുള്ള നിക്ഷേപകരുടെയും പുതിയ നിക്ഷേപകരുടെയും സഹായത്തോടെയാണ് 1.5 കോടി ഡോളർ സമാഹരിച്ചിരിക്കുന്നത്.

Read Also: നിക്ഷേപകർക്ക് ഓണ സമ്മാനം; ഫിക്സഡ് ഡെപ്പോസിറ്റ് പലിശ കൂട്ടി ഈ ബാങ്ക്

ബ്രിട്ടീഷ് ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ്, യുകെയിലെ ഡെവലപ്മെന്റ് ഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷൻ, റെയിൻമാറ്റർ ഫൗണ്ടേഷൻ, വെഞ്ചർ ഡയറി എന്നിവരാണ് നിക്ഷേപം നടത്തിയത്.

 കമ്പനിയുടെ വികസനത്തിന് അടുത്ത പടിയായി ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് നഗരങ്ങളിൽ കമ്പനി നിക്ഷേപം നടത്തും. പുണെ, ബോംബെ, കൊച്ചി നഗരങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനും അക്ഷയ കല്പ ആലോചിക്കുന്നുണ്ട്.

Read Also: ഗൂഗിൾ പേയിൽ ഇടപാടുകൾ തടസ്സപ്പെടുന്നുണ്ടോ? ഒന്നിലധികം യുപിഐ ഐഡികൾ നിർമ്മിക്കൂ

ഇതിനു മുൻപ് 2019 ജൂലൈ മാസത്തിലാണ് കമ്പനി സീരീസ് എ ഫണ്ടിംഗ് വഴി ധനസമാഹരണം നടത്തിയത്. ലോക് ക്യാപിറ്റൽ, വെഞ്ചർ ഡയറി എന്നിവരാണ് അന്ന് നിക്ഷേപം നടത്തിയത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 60 ശതമാനം വളർച്ചയാണ് കമ്പനി നേടിയത്. ഇന്ത്യയിലെ ഓർഗാനിക് മിൽക്ക് പ്രൊഡ്യൂസർമാരിൽ പ്രധാനിയാണ് അക്ഷയ കല്പ. 

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ