ആമസോണിൽ ഇന്നും നാളെയും കൂടി ഫ്രീഡം ഫെസ്റ്റിവല്‍, ഇലക്‌ട്രോണിക് ഉപകരണങ്ങൾ 75% വരെ വിലക്കുറവ്, അറിയേണ്ടതെല്ലാം

Published : Aug 11, 2024, 12:18 AM IST
ആമസോണിൽ ഇന്നും നാളെയും കൂടി ഫ്രീഡം ഫെസ്റ്റിവല്‍, ഇലക്‌ട്രോണിക് ഉപകരണങ്ങൾ 75% വരെ വിലക്കുറവ്, അറിയേണ്ടതെല്ലാം

Synopsis

വാഷിംഗ് മെഷീനുകൾക്കും റഫ്രിജറേറ്ററുകൾക്കും 65% വരെയും സാംസങ്, സോണി, എൽജി, റെഡ്മി തുടങ്ങിയ ബ്രാൻഡ് ടെലിവിഷനുകൾക്ക് 65% വരെയും കിഴിവുണ്ടെന്നാണ് ആമസോൺ അറിയിച്ചിട്ടുള്ളത്

കൊച്ചി: ആമസോണിൽ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ ഇന്നും നാളെയും കൂടി തുടരും. ഓഗസ്റ്റ് ആറിന് ആരംഭിച്ച ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ ഓഫറുകൾ 11 ന് അവസാനിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് തിയതി നീട്ടുകയായിരുന്നു. ഇത് പ്രകാരം നാളെയാകും ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ അവസാനിക്കുക. ലാപ്‌ടോപ്പുകൾ, സ്‌മാർട്ട് വാച്ചുകൾ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളിൽ 75% വരെയാണ് ഓഫറുള്ളത്. വാഷിംഗ് മെഷീനുകൾക്കും റഫ്രിജറേറ്ററുകൾക്കും 65% വരെയും സാംസങ്, സോണി, എൽജി, റെഡ്മി തുടങ്ങിയ ബ്രാൻഡ് ടെലിവിഷനുകൾക്ക് 65% വരെയും കിഴിവുണ്ടെന്നാണ് ആമസോൺ അറിയിച്ചിട്ടുള്ളത്.

കരകൗശല വിദഗ്ധർ, നെയ്ത്തുകാർ, വനിതാ സംരംഭകർ, സ്റ്റാർട്ടപ്പുകൾ, പ്രാദേശിക സ്റ്റോറുകൾ എന്നിവയുൾപ്പെടെ വിവിധ വിൽപ്പനക്കാരിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ഉൽപ്പന്നങ്ങളിൽ ഓഫറുകൾ ലഭിക്കും. പലചരക്ക്, ഫാഷൻ, ബ്യൂട്ടി വസ്തുക്കൾ, സ്‌മാർട്ട്‌ഫോണുകൾ, ഇലക്‌ട്രോണിക്‌സ്, അടുക്കള - ഗൃഹോപകരണങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽ ഡീലുകൾ ലഭ്യമാണ്.

ഹാവെൽസ്, ബജാജ്, പ്രസ്റ്റീജ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള അടുക്കള, വീട്ടുപകരണങ്ങൾക്കും കുറഞ്ഞത് 50% കിഴിവ്, ആമസോൺ ഫാഷൻ, ബ്യൂട്ടി ഉൽപ്പന്നങ്ങൾക്ക് 80% വരെ കിഴിവ് തുടങ്ങിയ 1,000-ലധികം ഡീലുകളുമുണ്ട്. ഒപ്പം, 12 മാസം വരെ നോ-കോസ്റ്റ് ഇ എം ഐയും, ആമസോൺ ഫ്രഷ് വഴിയുള്ള ഗ്രോസറി ഡെലിവറിയിൽ 50% വരെ ലാഭം, 30 ലക്ഷത്തിലധികം ദൈനംദിന അവശ്യവസ്തുക്കളിൽ 60% വരെ കിഴിവ് എന്നിവയും ഉൾപ്പെടുന്നു.

കാറിലും ബൈക്കിലുമെത്തി ലഹരി വിൽപന, മലപ്പുറത്ത് മൂന്നുപേർ പിടിയിൽ; കണ്ടെടുത്തത് 5.820 ഗ്രാം സിന്തറ്റിക് ലഹരി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം