ഇലക്ട്രേണിക്സ് മുതൽ ഫർണിച്ചർ വരെ വമ്പൻ വിലക്കിഴിവിൽ സ്വന്തമാക്കാം; ആമസോൺ പ്രൈം ഡേ സെയിൽ ജൂലൈ 12 ന്

Published : Jul 03, 2025, 04:36 PM IST
amazon prime day sale 2025

Synopsis

മുൻനിര ഫർണിച്ചർ ബ്രാൻഡുകളിലും ഹോം ഡെക്കർ ബ്രാൻഡുകളും കുറഞ്ഞത് 50% കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്.

കൊച്ചി: ഷോപ്പിം​ഗ് പ്രേമികൾ കാത്തിരുന്ന ആമസോൺ പ്രൈം ഡേ സെയിൽ ജൂലൈ 12 ന് ആരംഭിക്കും. രണ്ട് ദിവസത്തെ സെയിൽ ജൂലൈ 14 ന് അവസാനിക്കും. പ്രൈം അംഗങ്ങൾക്ക് മാത്രമായി ലഭ്യമാകുന്ന 72 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ വിൽപനയിൽ സ്മാർട്ട്‌ഫോണുകൾ, കൺസ്യൂമർ ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ, ഫാഷൻ, ഗാർഹിക അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിൽ കിഴിവുകൾ ഉണ്ടായിരിക്കും.

സാംസങ്, ലെനോവോ, ആപ്പിൾ തുടങ്ങിയ മുൻനിര ബ്രാൻഡുകൾ വിൽപനയുടെ ഭാ​ഗമാണ്. ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഹെഡ്‌ഫോണുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങി ബജറ്റ് ഫ്രണ്ട്‌ലി ഇലക്രോണിക്ക്സ് ഉപകരണങ്ങൾ മുതൽ പ്രീമിയം ഗാഡ്‌ജെറ്റുകൾ വരെ വിൽപനയിലുണ്ട്. 40% വരെ ആകർഷകമായ കിഴിവുകൾ ആമസോൺ വാഗ്ദാനം ചെയ്യുന്നു. ആമസോൺ ഇതിനകം പ്രീ-ഡീലുകൾ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ, ഈ പ്രീ-ഡീലുകൾ പ്രൈം അംഗങ്ങൾക്ക് മാത്രമുള്ളതാണ്. വിൽപന ആരംഭിക്കുന്നതിന് മുൻപ് തന്നെ പ്രൈം അംഗങ്ങൾക്ക് സൈറ്റിലേക്ക് പ്രവേശിക്കാനും സാധനങ്ങൾ വാങ്ങാനും സാധിക്കും.

ഫർണിച്ചറുകൾ, കിടക്കകൾ, വാർഡ്രോബുകൾ അല്ലെങ്കിൽ റെക്ലിനറുകൾ എന്നിവ വാങ്ങാൻ ആ​​ഗ്രഹിക്കുന്നവർക്ക് ഇതൊരു സുവ‍ണാവസരാമയിരിക്കും. കാരണം, മുൻനിര ഫർണിച്ചർ ബ്രാൻഡുകളിലും ഹോം ഡെക്കർ ബ്രാൻഡുകളും കുറഞ്ഞത് 50% കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രൈം അംഗങ്ങൾക്ക് ഐസിഐസിഐ, എസ്ബിഐ എന്നിവയിൽ നിന്നുള്ള ബാങ്ക് ഓഫറുകൾക്കൊപ്പം 24 മാസം വരെ നീണ്ടുനിൽക്കുന്ന ആകർഷകമായ നോ-കോസ്റ്റ് ഇഎംഐ പ്ലാനുകളും ഉപയോഗിച്ച് അധിക ലാഭം നേടാം.

PREV
Read more Articles on
click me!

Recommended Stories

600-ലേറെ എ320 വിമാനങ്ങള്‍ പരിശോധിക്കണം; വില്‍പനയ്ക്ക് തിരിച്ചടിയെന്ന് എയര്‍ബസ്
നാണംകെട്ട് പാകിസ്ഥാന്‍; നിലനില്‍പ്പിനായി ദേശീയ വിമാനക്കമ്പനിയും വില്‍ക്കുന്നു! വാങ്ങാന്‍ സൈന്യത്തിന്റെ കമ്പനിയും