ഇനി വിമാന ടിക്കറ്റും ആമസോണ്‍ വഴി ലഭിക്കും: 'കിടിലം' പദ്ധതികളുമായി ആമസോണ്‍

By Web TeamFirst Published Apr 11, 2019, 3:31 PM IST
Highlights

വിമാനടിക്കറ്റ് ബുക്കിങിനുളള സൗകര്യമാകും ആദ്യം ഏര്‍പ്പെടുത്തുക. പിന്നാലെ ഭക്ഷണ ഓര്‍ഡര്‍, ക്യാബ് ബുക്കിങ്, ഹോട്ടല്‍ സ്റ്റേ എന്നിവയ്ക്കും പ്ലാറ്റ്ഫോം വഴി സൗകര്യമൊരുക്കും. 

മുംബൈ: ആമസോണ്‍ ഇന്ത്യ ഇനിമുതല്‍ വിമാനടിക്കറ്റ്  വില്‍പ്പനയും ആരംഭിക്കുന്നു. ഉപഭോക്തൃ അടിത്തറ വിപുലീകരിച്ച് പ്ലാറ്റ്ഫോം വഴിയുളള ഇടപാടുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ആമസോണിന്‍റെ ശ്രമം. പ്ലാറ്റ്ഫോം വഴി ഭക്ഷണ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനുളള സൗകര്യവും കമ്പനി ഉടന്‍ ഏര്‍പ്പെടുത്തും. 

വിമാനടിക്കറ്റ് ബുക്കിങിനുളള സൗകര്യമാകും ആദ്യം ഏര്‍പ്പെടുത്തുക. പിന്നാലെ ഭക്ഷണ ഓര്‍ഡര്‍, ക്യാബ് ബുക്കിങ്, ഹോട്ടല്‍ സ്റ്റേ എന്നിവയ്ക്കും പ്ലാറ്റ്ഫോം വഴി സൗകര്യമൊരുക്കും. എല്ലാ ആവശ്യങ്ങള്‍ക്ക് ഒരു വിന്‍ഡോ അതാണ് ആമസോണിന്‍റെ ലക്ഷ്യം. ടെന്‍സെന്‍റിന്‍റെ വിചാറ്റ് മാതൃകയില്‍ ഒരു സൂപ്പര്‍ ചാറ്റ് ആകാനാണ് ആമസോണിന്‍റെ ശ്രമം. 

click me!