
കൊച്ചി: ആമസോണില്‍ പ്രത്യേക വിഷു ഷോപ്പിംഗ് സ്റ്റോര്‍ ആരംഭിച്ചു. വിഷു ആഘോഷങ്ങള്‍ക്കാവശ്യമായ ഉത്പന്നങ്ങള്‍ മികച്ച ഓഫറുകളില്‍ വിഷു ഷോപ്പിംഗ് സ്റ്റോറില്‍ ലഭ്യമാണ്. പൂജയ്ക്ക് അവശ്യമായവ, വസ്ത്രങ്ങളും ആഭരണങ്ങളും മുതല്‍ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍, ഇലക്ട്രോണിക്‌സ്, അപ്ലയന്‍സസ്, ഹോം ഡെകോര്‍, ആക്‌സസറികള്‍, ലഘുഭക്ഷണങ്ങള്‍, ജ്യൂസുകള്‍, പലവ്യഞ്ജനങ്ങള്‍, തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ സ്റ്റോറില്‍ ലഭ്യമാണ്. കൂടാതെ ഫിലിപ്‌സ്, സാംസംഗ്, എം ഐ, വണ്‍ പ്ലസ്, റിയല്‍മി, ബിബ, ഡബ്ലൂ, തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് മികച്ച ഓഫറുകളുമുണ്ട്. ഏപ്രില്‍ 15 വരെയാണ് ആമസോണില്‍ വിഷു ഷോപ്പിംഗ് സ്റ്റോര്‍ ലഭ്യമാവുക.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം