ഫാനിൽ കയർ കെട്ടി കറക്കി ഐസ്‌ക്രീം നിർമ്മാണം; വീട്ടമ്മയെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

By Web TeamFirst Published Mar 31, 2023, 8:42 PM IST
Highlights

ഹാൻഡ് മെയ്ഡ് ആന്റ് ഫാൻ മെയ്ഡ് ഐസ്‌ക്രീം, ഓൺലി ഇൻ ഇന്ത്യ. ഫാനും കയറും ഉപയോഗിച്ച് ഐസ്‌ക്രീം ഉണ്ടാക്കുന്ന വീട്ടമ്മയുടെ വീഡിയോ ഷെയർ ചെയ്തത് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയർപേഴ്സൺ. 

ട്വിറ്ററിൽ രസകരമായ പോസ്റ്റുകൾ ഫോളോവേഴ്‌സുമായി പങ്കിടാനുള്ള അവസരം ആനന്ദ് മഹീന്ദ്ര പൊതുവെ  നഷ്ടപ്പെടുത്താറില്ല. ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റർ  ഫീഡിൽ കൂടുതലും യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും, പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുകയും ചെയ്യുന്ന പോസ്റ്റുകളാണ. ഫ്രിഡ്ജില്ലാതെ, ഫാനും കയറും ഉപയോഗിച്ച് ഐസ്‌ക്രീം ഉണ്ടാക്കുന്ന വീട്ടമ്മയുടെ വീഡിയോ ആണിപ്പോൾ ശ്രദ്ധേയമാകുന്നത്. ആനന്ദ് മഹീന്ദ്ര ഷെയർ ചെയ്ത വീഡിയോ 1.2 ദശലക്ഷത്തിലധിം പേരാണ് കണ്ടത്.

ഒരു സ്ത്രീ ഐസ്‌ക്രീം മിക്‌സ് തയ്യാറാക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. ഐസ്‌ക്രീം മിക്‌സ് ഒരു സ്റ്റീൽ ക്യാനിലേക്ക് ഒഴിച്ച് , ഐസ് നിറച്ച ടംബ്ലറിൽ സ്റ്റീൽ ക്യാൻ വെക്കുന്നു.   ക്യാനിന്റെ ഹാൻഡിലിൽ ഒരു കയർ കെട്ടി ,കയറിന്റെ മറ്റേ അറ്റം ഒരു ഫാനിൽ ഘടിപ്പിക്കുകയും, ഫാൻ കറങ്ങുമ്പോൾ ടംബ്ലറും കറങ്ങുകയും ചെയ്യുന്നു. ഫ്രിഡ്ജ് ഉപയോഗിക്കാതെ , വേറിട്ട രീതിയിൽ അടിപൊളി ഹോം മെയ്ഡ് ഐസ്‌ക്രീം ഉണ്ടാക്കുന്ന വീട്ടമ്മയുടെ മിടുക്കിനെ അഭിനന്ദിച്ചുകൊണ്ടാണ് ആനന്ദ് മഹീന്ദ്ര പോസ്റ്റ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

 

Where there’s a will, there’s a way.
Hand-made & Fan-made ice cream. Only in India… pic.twitter.com/NhZd3Fu2NX

— anand mahindra (@anandmahindra)


ഹാൻഡ് മെയ്ഡ് ആന്റ് ഫാൻ മെയ്ഡ് ഐസ്‌ക്രീം, ഓൺലി ഇൻ ഇന്ത്യ എന്നാണ് ആനന്ദ് മഹീന്ദ്ര വീട്ടമ്മയെ പുകഴ്ത്തിക്കൊണ്ടുള്ള കുറിപ്പിലെഴുതിയിരിക്കുന്നത്. വീഡിയോ 1.2 ദശലക്ഷത്തിലധികം ആളുകൾ കാണുക മാത്രമല്ല,  വീട്ടമ്മയെ അഭിനന്ദിച്ചുകൊണ്ട് ആയിരക്കണക്കിനാളുകളാണ കമന്റ് ചെയ്തിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും മികച്ചതും ശുദ്ധവുമായ ഐസ്‌ക്രീം, ആണിതെന്നാണ് ഒരു ട്വിറ്റർ യൂസർ കമന്റ് ചെയ്തിരിക്കുന്നത്. ലക്ഷ്യങ്ങൾ നേടാൻ, ഏത് തടസ്സങ്ങളെയും ഇച്ഛാശക്തിയിലൂടെ അതിജീവിക്കാനാകുമെന്ന് പറഞ്ഞുകൊണ്ടാണ് ചിലർ വീട്ടമ്മയുടെ കഴിവിനെ പുകഴ്ത്തുന്നത്. ഇന്ത്യക്കാർ ക്രിയേറ്റിവിറ്റിയുള്ളവരാണെന്നും, എന്നാൽ സർഗാത്മകതയ്ക്ക് പശ്ചാത്യരാജ്യങ്ങൾ നൽകുന്ന സ്വീകാര്യത ഇവിടെ കിട്ടുന്നില്ലെന്നും ചിലർ പരാതി പറയുന്നുണ്ട്. പല രീതിയിൽ ഐസ്‌ക്രീം നിർമ്മാണം കണ്ടിട്ടുണ്ടെന്നും, ഫ്രിഡ്ജി്‌ലാതെ ഫാൻ ഉപയോഗിച്ചുള്ള ഐസക്രീം നിർമ്മാണം് പുതിയ അറിവാണെന്നും പറഞ്ഞ് അത്ഭുതപ്പെടുന്നവരാണ് കൂടുതലും. എന്തായാലും യൂട്യൂബിൽ വന്ന ഒരു വീഡിയോ കണ്ടന്റ് ആനന്ദ് മഹീന്ദ്ര ഷെയർ ചെയ്തതോടെ വീട്ടമ്മയുടെ ഹോം മെയ്ഡ് ഐസ്‌ക്രീം നിർമ്മാണ ദൃശ്യങ്ങൾ വൈറലാവുകയാണ്.
 

 

click me!