അനന്ത് അംബാനിയുടെ മനം കവർന്ന കൂട്ടുകാരി; ആരാണ് മുകേഷ് അംബാനിയുടെ ഇളയ മരുമകളാകുന്നത്

Published : Mar 01, 2024, 07:30 PM ISTUpdated : Mar 01, 2024, 07:40 PM IST
അനന്ത് അംബാനിയുടെ മനം കവർന്ന കൂട്ടുകാരി; ആരാണ് മുകേഷ് അംബാനിയുടെ ഇളയ മരുമകളാകുന്നത്

Synopsis

അംബാനി കുടുംബത്തിന്റെ മരുമകൾ ആകാൻ പോകുന്ന ആ രാധിക മർച്ചന്റ് ആരാണ്? 

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയമകൻ ആനന്ദ് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങള് തുടങ്ങി കഴിഞ്ഞു. ഗുജറാത്തിലെ ജാംനഗറിൽ വെച്ചാണ് ചടങ്ങുകള് നടക്കുക. രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ മകന്റെ വിവഹം ആഡംബരമായാണ് നടക്കുന്നത്. ബോളിവുഡ് മുൻനിര താരങ്ങൾ അടക്കം വൻ താരനിരയാണ് ഈ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തുന്നത്. അംബാനി കുടുംബത്തിന്റെ മരുമകൾ ആകാൻ പോകുന്ന ആ രാധിക മർച്ചന്റ് ആരാണ്? 

ആനന്ദ് അംബാനിയുടെ വധു രാധിക മർച്ചന്റ് എൻകോർ ഹെൽത്ത് കെയർ സിഇഒ വീരേൻ മർച്ചൻറിൻറെയും ഷൈല മർച്ചന്റിന്റെയും മകളാണ്. അംബാനി കുടുംബത്തിൽ മുൻപ് നടന്നിട്ടുള്ള ചടങ്ങുകളിലെല്ലാം സജീവ സാന്നിദ്ധ്യമായിരുന്നു രാധിക. ക്ലാസിക്കൽ ഡാൻസറായ രാധിക ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് എകണോമിക്സിലും പൊളിറ്റിക്സിലും ബിരുദം നേടി. 2017ൽ സെയിൽസ് എക്‌സിക്യൂട്ടീവായി ഇസ്‌പ്രാവ എന്ന സ്വകാര്യ ആഡംബര വില്ലാ ശൃംഖലയിൽ ജോലി തുടങ്ങി.

പരിശീലനം ലഭിച്ച ഭരതനാട്യം നർത്തകിയാണ് ഇരുപത്തിനാലുകാരിയായ രാധിക . മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ ജൂണിൽ അവളുടെ അരങ്ങേറ്റം ചടങ്ങ് നടന്നു. ശ്രീ നിഭ ആർട്‌സിലെ ഗുരുഭവന തകറിന്റെ ശിഷ്യയാണ് രാധിക മർച്ചന്റ്. ഗുജറാത്തിലെ കച്ച് സ്വദേശിയായ രാധിക വർഷങ്ങളായി മുംബൈയിലാണ്. രാധിക മെർച്ചന്റ് അംബാനി കുടുംബത്തിന്റെ പരിപാടികളിലും കാണാറുണ്ട്. ഇഷ അംബാനി-ആനന്ദ് പിരാമൽ, ആകാശ് അംബാനി-ശ്ലോക മേത്ത വിവാഹങ്ങളിൽ രാധിക പങ്കെടുത്തിരുന്നു.

PREV
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും