'നിങ്ങൾ അംബാനിയോ ഭിക്ഷക്കാരനോ?' മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിൽവെച്ച് മകൻ നേരിട്ട കളിയാക്കല്‍

Published : Jun 15, 2023, 07:50 PM IST
'നിങ്ങൾ അംബാനിയോ ഭിക്ഷക്കാരനോ?' മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിൽവെച്ച് മകൻ നേരിട്ട കളിയാക്കല്‍

Synopsis

മകനെ കളിയാക്കിയ ഈ വാക്കുകൾ മുകേഷ് അംബാനിയെയും നിത അംബാനിയെയും വിഷമിപ്പിച്ചു. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിൽ വെച്ചാണ് സംഭവം

ന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഏറ്റവും ഇളയ കുട്ടിയാണ് അനന്ത് അംബാനി. അനന്ത് അംബാനി നിലവിൽ നിരവധി റിലയൻസ് സംരംഭങ്ങളുടെ മേധാവിയാണ്. അടുത്തിടെ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. ആഡംബരത്തിന്റെ കാര്യത്തിൽ പരുക്കേറ്റ അംബാനി കുടുംബത്തിലെ ഇളയ സന്തതിയുടെ വാച്ചുകളും കാറുകളും എല്ലാം പാപ്പരാസികളുടെ ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കാറുണ്ട്. എന്നാൽ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിൽ പഠിക്കുമ്പോൾ അദ്ദേഹത്തിന് പോക്കറ്റ് മണിയായി അഞ്ച് രൂപ മാത്രമേ ലഭിച്ചിരുന്നുള്ളൂവെന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ. ഒരു പഴയ അഭിമുഖത്തിൽ, നിത അംബാനി തന്റെ മക്കളായ ആകാശ് അംബാനി, ഇഷ അംബാനി, അനന്ത് അംബാനി എന്നിവർക്ക് പണത്തിന്റെ മൂല്യം പഠിപ്പിക്കാൻ എല്ലാ ആഴ്ചയും 5 രൂപയേ പോക്കറ്റ് മണിയായി നല്കാറുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. 

ഇങ്ങനെ 5 രൂപ നൽകിയപ്പോൾ തന്റെ ഇളയ മകൻ അനന്ത് അംബാനി ഒരിക്കൽ സ്‌കൂൾ കാന്റീനിൽ 5 രൂപ നൽകിയപ്പോൾ കുട്ടികൾ പരിഹസിച്ചതായും നിത അംബാനി വെളിപ്പെടുത്തിയിരുന്നു. 'തൂ അംബാനി ഹേ യാ ഭിക്കാരി! എന്ന വാക്കുകൾ മുകേഷ് അംബാനിയെയും നിത അംബാനിയെയും വിഷമിപ്പിച്ചുവെന്നും അവർ പറഞ്ഞു. 

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ കുടുംബത്തിലെ അംഗങ്ങളാണെങ്കിലും, ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവർ എളിമയുള്ള പെരുമാറ്റത്തിനും പാരമ്പര്യത്തിനും പേരുകേട്ടവരാണ്. ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ അനന്ത് അംബാനി ഇപ്പോൾ റിലയൻസ് ന്യൂ എനർജി ബിസിനസ് കൈകാര്യം ചെയ്യുന്നു. റിലയൻസ് ന്യൂ സോളാർ എനർജി ഡയറക്ടർ സ്ഥാനത്താണ് അദ്ദേഹം. റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 40 ബില്യൺ ഡോളറാണ്.

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്
റഷ്യന്‍ വിപണി പിടിക്കാന്‍ ഇന്ത്യ; മുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ നീക്കം