വിവാഹ തിരക്കിൽ തെറ്റുപറ്റിയോ? മാപ്പ് പറഞ്ഞ് നിത അംബാനി, മാധ്യമങ്ങൾക്ക് വിരുന്നിലേക്ക് ക്ഷണം

Published : Jul 15, 2024, 01:50 PM ISTUpdated : Jul 15, 2024, 02:11 PM IST
വിവാഹ തിരക്കിൽ തെറ്റുപറ്റിയോ? മാപ്പ് പറഞ്ഞ് നിത അംബാനി, മാധ്യമങ്ങൾക്ക് വിരുന്നിലേക്ക് ക്ഷണം

Synopsis

മാധ്യമങ്ങൾക്ക് നന്ദി പറഞ്ഞ് നിത അംബാനി. ജൂലൈ 15-ന് മാധ്യമങ്ങളെ അതിഥികളായി ക്ഷണിച്ചു  

രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹ ആഘോഷങ്ങളിൽ പങ്കെടുത്തതിന് മാധ്യമങ്ങളോട് നന്ദി പറഞ്ഞ് നിത അംബാനി. കൂടാതെ, ഇന്ന് വിരുന്നിൽ പങ്കെടുക്കാൻ റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സണും സ്ഥാപകയുമായ നിത അംബാനി മാധ്യമപ്രവർത്തകരെ ക്ഷണിച്ചു. 

"നിങ്ങളെല്ലാവരും അനന്തിൻ്റെയും രാധികയുടെയും വിവാഹത്തിന് വന്നിരിക്കുന്നു. എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നുള്ള നന്ദി അറിയിക്കുന്നു. ഇതൊരു കല്യാണ വീടാണ്, ഇവിടെ എത്തിയപ്പോൾ നിങ്ങൾ ഞങ്ങളുടെ ആഘോഷത്തിൻ്റെ ഭാഗമായി. ചടങ്ങുകളോട് സഹകരിച്ചുകൊണ്ടുള്ള നിങ്ങളുടെ ക്ഷമയ്ക്കും മനസ്സിലാക്കലിനും നന്ദി. വിവാഹ തിരക്കിൽ ഞങ്ങളുടെ ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കൂ. നാളെ വിരുന്നിലേക്ക് നിങ്ങൾ അതിഥികളായി വരണം.നിങ്ങളെ സ്വാഗതം ചെയ്യുന്നതിന് ഞങ്ങൾ കാത്തിരിക്കുകയാണ്. ഒരിക്കൽ കൂടി നന്ദി" നിത അംബാനി പറഞ്ഞു. 

 'മംഗൾ ഉത്സവ്' ചടങ്ങിൽ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ ഫോട്ടോയ്ക്കായി പോസ് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു നിത അംബാനി.

ജൂലൈ 12 ന് ആയിരുന്നു റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ  അനന്ത് അംബാനിയും വ്യവസായി വീരേൻ മെർച്ചൻ്റെ മകൾ രാധിക മർച്ചന്റുമായുള്ള വിവാഹം. ജൂലൈ 13 ന് 'ശുഭ് ആശിർവാദ്' ചടങ്ങ് നടത്തി, ജൂലൈ 14 ന് 'മംഗൾ ഉത്സവ്' വിവാഹ സൽക്കാരവും ഉണ്ടായിരുന്നു.  രാജ്യം കണ്ടത്തിൽവെച്ച് ഏറ്റവും ഗംഭീരമായ വിവാഹ മാമാങ്കമാണ് നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രാഷ്ട്രീയ പ്രമുഖരും സിനിമ, കായിക താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് പങ്കെടുത്തത്. 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം