എസ്ബിഐയിൽ നിന്നും വായ്പ എടുത്തവർക്ക് മുന്നറിയിപ്പ്; പലിശ കൂടും, എംസിഎൽആർ നിരക്കുകളിൽ ഇന്ന് മുതൽ മാറ്റം

Published : Jul 15, 2024, 12:55 PM IST
എസ്ബിഐയിൽ നിന്നും വായ്പ എടുത്തവർക്ക് മുന്നറിയിപ്പ്; പലിശ കൂടും, എംസിഎൽആർ നിരക്കുകളിൽ ഇന്ന് മുതൽ മാറ്റം

Synopsis

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അതിൻ്റെ സമീപകാല യോഗത്തിൽ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചതിനാൽ, ഉയർന്ന പലിശനിരക്കിൽ എന്തെങ്കിലും കുറവുണ്ടാകാൻ വായ്പയെടുക്കുന്നവർ കൂടുതൽ കാത്തിരിക്കേണ്ടിവരും. 

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് (എംസിഎൽആർ) പുതുക്കി. നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഒരു ഉപഭോക്താവിന് വായ്പ നൽകാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് എംസിഎൽആർ. എസ്‌ബിഐ വെബ്‌സൈറ്റ് പ്രകാരം ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുന്ന ഏറ്റവും പുതിയ എംസിഎൽആർ നിരക്കുകൾ അറിയാം 

എംസിഎൽആർ നിരക്കുകൾ
 

സമയപരിധി 

നിലവിലുള്ള എംസിഎൽആർപുതുക്കിയ എംസിഎൽആർ
ഒരു രാത്രി8.108.10 
ഒരു മാസം8.308.35
മൂന്ന് മാസം 8.308.40
ആറ് മാസം 8.658.75
ഒരു വർഷം 8.758.85
രണ്ട് വർഷം 8.858.95
മൂന്ന് വർഷം8.959.00


ഈ വർദ്ധന മിക്ക ഉപഭോക്തൃ ലോണുകളും ചെലവേറിയതാക്കും. വാഹന അല്ലെങ്കിൽ ഹോം ലോണുകൾ തുടങ്ങിയവയ്ക്ക് ചെലവേറും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അതിൻ്റെ സമീപകാല യോഗത്തിൽ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചതിനാൽ, ഉയർന്ന പലിശനിരക്കിൽ എന്തെങ്കിലും കുറവുണ്ടാകാൻ വായ്പയെടുക്കുന്നവർ കൂടുതൽ കാത്തിരിക്കേണ്ടിവരും. തുടർച്ചയായ ഒമ്പതാം തവണയാണ് സെൻട്രൽ ബാങ്ക് നിരക്ക് മാറ്റമില്ലാതെ നിലനിർത്തുന്നത്. അടുത്ത യോഗത്തിലും നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ ഇല്ല. 

PREV
Read more Articles on
click me!

Recommended Stories

സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?
ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി