ജെറ്റിനെ അനില്‍ അഗര്‍വാളിനും വേണ്ട, വിമാനക്കമ്പനിയെ വാങ്ങാന്‍ ആളില്ല

Published : Aug 13, 2019, 04:29 PM IST
ജെറ്റിനെ അനില്‍ അഗര്‍വാളിനും വേണ്ട, വിമാനക്കമ്പനിയെ വാങ്ങാന്‍ ആളില്ല

Synopsis

ജെറ്റിനെ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട് വോള്‍ക്കാന്‍ നേരത്തെ താല്‍പര്യപത്രം നല്‍കിയിരുന്നു.

മുംബൈ: ജെറ്റ് എയര്‍വേസിനെ വാങ്ങുന്നതില്‍ നിന്ന് ഇത്തിഹാദ് പിന്‍മാറിയതിന് പിന്നാലെ അനില്‍ അഗര്‍വാളും പിന്‍മാറി. അടച്ചുപൂട്ടിയ ജെറ്റ് എയര്‍വേസിന്‍റെ ഓഹരി വാങ്ങാന്‍ നേരത്തെ വേദാന്ത റിസോഴ്സസ് ഉടമ അനില്‍ അഗര്‍വാളിന്‍റെ കുടുംബ ട്രസ്റ്റ് വോള്‍ക്കാന്‍ ഇന്‍വെസ്റ്റ്മെന്‍റ് തീരുമാനിച്ചിരുന്നു.

എന്നാല്‍, കൂടുതല്‍ വിശകലനങ്ങള്‍ക്ക് ശേഷം വിമാനക്കമ്പനിയില്‍ നിക്ഷേപിക്കേണ്ടയെന്ന നിഗമനത്തില്‍ എത്തുകയായിരുന്നുവെന്ന് അനില്‍ അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. ജെറ്റിനെ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട് വോള്‍ക്കാന്‍ നേരത്തെ താല്‍പര്യപത്രം നല്‍കിയിരുന്നു. ഇതോടെ വീണ്ടും പറക്കാനുളള ജെറ്റ് എയര്‍വേസിന്‍റെ മോഹങ്ങള്‍ക്ക് മങ്ങലേറ്റു. 
 

PREV
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി