17 നിലകളുള്ള കൊട്ടാരം; അനിൽ അംബാനിയുടെ 5000 കോടിയുടെ വീട്

Published : Mar 20, 2023, 05:09 PM IST
17 നിലകളുള്ള കൊട്ടാരം; അനിൽ അംബാനിയുടെ 5000 കോടിയുടെ വീട്

Synopsis

ക്ഷേത്രം, സ്റ്റഡി റൂം, പൂൾ, ജിം..അനിൽ അംബാനിയുടെയും ടീന അംബാനിയുടെയും 5000 കോടി രൂപ വിലമതിക്കുന്ന കൊട്ടാര സമാനമായ വീട് 

അംബാനിയെന്നാൽ മുകേഷ് അംബാനിയുടെ മുഖമായിരിക്കും പലർക്കും ഇന്ന് ഓർമ്മ വരിക. എന്നാൽ മുകേഷിന് മുൻപ് വ്യവസായ ലോകത്ത് അംബാനിയെന്നാൽ അനിൽ അംബാനിയായിരുന്നു. ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ ഇളയ സഹോദരൻ അനിൽ അംബാനി 11 വർഷം മുൻപ് ലോകത്തെ സമ്പന്നരിൽ ആറാമനായിരുന്നു. കുറച്ച് വർഷങ്ങളായി അനിൽ അംബാനി സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. മുൻ നടി ടീന അംബാനിയെ വിവാഹം ചെയ്ത അനിൽ അംബാനിക്ക് ജയ് അൻമോൽ അംബാനി, ജയ് അൻഷുൽ അംബാനി എന്നിങ്ങനെ രണ്ട് മക്കളുണ്ട്. മുംബൈയിലെ പാലി ഹില്ലിലെ ‘അഡോബ്’ എന്ന വീട്ടിലാണ് അനിൽ അംബാനി കുടുംബ സമേതം താമസിക്കുന്നത്. കൊട്ടാര സമാനമായ വീടിന്റെ വിശേഷങ്ങൾ അറിയാം 

 ALSO READ: പണം ഇരട്ടിയാക്കാം ഈ പോസ്റ്റ് ഓഫീസ് സ്കീമിലൂടെ; നിക്ഷേപിക്കാം 124 മാസത്തേക്ക്

അനിൽ അംബാനിയുടെ ആഡംബര ഭവനം മുംബൈയിലെ ഏറ്റവും ചെലവേറിയ മൂന്നാമത്തെ ഭവനമാണ്,  16,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ പ്രോപ്പർട്ടിക്ക് ഒരു ഹെലിപാഡുമുണ്ട്. കൂടാതെ വലിയ നീന്തൽക്കുളവും ജിംനേഷ്യവും നിർമ്മിച്ചിട്ടുണ്ട്. ക്ഷേത്രം, സ്റ്റഡി റൂം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഏകദേശം 5,000 കോടി രൂപയാണ് ഈ ഭവനത്തിന്റെ മൂല്യം. അതേസമയം സഹോദരൻ മുകേഷ് അംബാനിയുടെ വസതിയായ ആന്റിലിയയുടെ മൂല്യം 15,000 കോടി രൂപയിലധികം വരും. അതായത് മൂന്നിരട്ടിയിലധികം. 

അനിൽ അംബാനിയുടെ വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത് വിദേശത്ത് നിന്നുള്ള വിദഗ്ധരാണ്. സോഫാ സെറ്റുകൾ, റിക്ലിനറുകൾ, വിലകൂടിയ സീലിംഗ് ലൈറ്റുകൾ എന്നിവ ഉൾക്കൊള്ളുന്ന വിശാലമായ മുറികളാണ് വീടിനുള്ളത്.

മുംബൈയിലെ ഏറ്റവും മനോഹരമായ സ്ഥലത്ത് സ്ഥി ചെയ്യുന്ന 17 നിലകളുള്ള വസതി അറബിക്കടലിന്റെ അതിമനോഹരമായ കാഴ്ച പ്രദാനം ചെയ്യുന്നു. 

ALSO READ: 'ശത്രു സ്വത്തുക്കൾ' വിറ്റ് ധനസമാഹരണം; ഒരു ലക്ഷം കോടി രൂപയുടെ വസ്തുവകകൾ ലേലം ചെയ്യാൻ ഒരുങ്ങി കേന്ദ്രം

PREV
Read more Articles on
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ