അദാനി കമ്പനിക്കെതിരെ അനിൽ അംബാനി; നൽകേണ്ടി വരിക 500 കോടി നഷ്ടപരിഹാരം

By Aavani P KFirst Published Sep 12, 2022, 8:01 PM IST
Highlights

ഗൗതം അദാനിയും അനിൽ അംബാനിയും ഏറ്റുമുട്ടുന്നു. കരാർ ലംഘനം തെളിഞ്ഞാൽ നൽകേണ്ടി വരിക 500 കോടി നഷ്ടപരിഹാരം
 

രാജ്യത്തെ ഏറ്റവും വലിയ അതിസമ്പന്നൻ ഗൗതം അദാനിയുടെ അദാനി ഇലക്ട്രിസിറ്റി എന്ന കമ്പനിക്കെതിരെ ആർബിട്രേഷൻ നടപടികളുമായി അനിൽ അംബാനിക്ക് കീഴിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രക്ചർ. 2021 ഡിസംബറിലെ ഷെയർ പർച്ചേസ് എഗ്രിമെന്റ് തെറ്റിച്ചെന്ന് ആരോപിച്ചാണ് 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അനിൽ അംബാനിയുടെ കമ്പനി നിയമ നടപടികളിലേക്ക് കടന്നത്..

ഇതോടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കെതിരെ അദാനി ഗ്രൂപ്പിന് കീഴിലെ അദാനി ഇലക്ട്രിസിറ്റി കമ്പനിയും പരാതി നൽകിയിട്ടുണ്ട്. ഈ വിവരങ്ങൾ അദാനി ഗ്രൂപ്പാണ് പുറത്ത് വിട്ടത്. മുംബൈ സെന്റർ ഫോർ ഇന്റർനാഷണൽ ആർബിട്രേഷനിലാണ് പരാതികൾ എത്തിച്ചേർന്നിരിക്കുന്നത്.

തങ്ങളുടെ അധീനതയിലുണ്ടായിരുന്ന മുംബൈയിലെ ഊർജ്ജ വിതരണ ബിസിനസ് അദാനി ഗ്രൂപ്പിന് കീഴിലെ അദാനി ട്രാൻസ്മിഷൻസ് കമ്പനിക്ക് കൈമാറുന്നതിന്റെ ഭാഗമായി 2017 ഡിസംബറിലാണ് ഇരുകമ്പനികളും ഷെയർ പർച്ചേസ് എഗ്രിമെന്റ് ഒപ്പിട്ടത്.

റിലയൻസ് ഇൻഫ്രയുടെ ഊർജ്ജ ഉത്പാദനം, വിതരണം, ട്രാൻസ്മിഷൻ ബിസിനസുകൾ 2017ൽ അദാനി ട്രാൻസ്മിഷൻ കമ്പനി 18800 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു. ഈ പണം വായ്പകളുടെ തിരിച്ചടവിനാണ് അന്ന് റിലയൻസ് ഇൻഫ്ര ഉപയോഗിച്ചത്.

ഇന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം ക്ലോസ് ചെയ്തപ്പോൾ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനിയുടെ ഓഹരികൾ 7.17 ശതമാനം ഉയർന്ന് 174.10 രൂപയിലെത്തി. അതേസമയം അദാനി ട്രാൻസ്മിഷൻ കമ്പനിയുടെ ഓഹരിമൂല്യം ഇന്ന് ഒരു ശതമാനം ഉയർന്ന് ഓഹരിക്ക് 4006 രൂപ എന്ന നിരക്കിലാണ് ക്ലോസ് ചെയ്തത്. 

click me!