ബ്ലിങ്കിറ്റില്‍ സെയിൽ തുടങ്ങി അഞ്ച് മിനിറ്റ്, ധിം! ദില്ലിയിൽ പൊടിപൊടിച്ച് ഐഫോണ്‍ ഡ്യുവോയുടെ കച്ചവടം

Published : Oct 23, 2026, 02:40 PM IST
iphone duo

Synopsis

ആപ്പിളിന്റെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്ഫോണായ ഐഫോൺ ഡ്യുവോ ബ്ലിങ്കിറ്റിലൂടെ വിൽപ്പനയ്‌ക്കെത്തി വെറും അഞ്ച് മിനിറ്റിനുള്ളിൽ വിറ്റുതീർന്നു. ദില്ലി- എൻസിആർ മേഖലയിലാണ് നാലര ലക്ഷം രൂപ വിലവരുന്ന ഈ പ്രീമിയം ഫോണിന് മികച്ച പ്രതികരണം ലഭിച്ചത്. ഐഫോൺ 18 പ്രോ ഉൾപ്പെടെയുള്ള മറ്റ് ആപ്പിൾ ഉൽപ്പന്നങ്ങളും ബ്ലിങ്കിറ്റിൽ ലഭ്യമാണ്.

ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ബ്ലിങ്കിറ്റിലൂടെ വില്‍പനയ്‌ക്കെത്തിച്ച ആപ്പിളിന്റെ പുതിയ ഫോൾഡബിൾ സ്മാര്‍ട്ട്ഫോണായ ഐഫോണ്‍ ഡ്യുവോ മിനിറ്റുകള്‍ക്കകം വിറ്റുതീര്‍ന്നു. ദില്ലി എന്‍സിആര്‍ മേഖലയിലാണ് ഫോണിന്റെ ലഭ്യമായ മുഴുവന്‍ സ്റ്റോക്കും വെറും അഞ്ച് മിനിറ്റിനുള്ളില്‍ വിറ്റുപോയത്. രാവിലെ 8.15ന് വില്‍പന ആരംഭിച്ച ഉടന്‍ തന്നെ ഉപഭോക്താക്കളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ബ്ലിങ്കിറ്റ് സിഇഒ അറിയിച്ചു.

ലഭ്യമായ മുഴുവന്‍ ഫോണുകളും വിറ്റുതീര്‍ന്നതായും വരും ആഴ്ചകളില്‍ കൂടുതല്‍ സ്റ്റോക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അടുത്ത സ്റ്റോക്ക് എപ്പോള്‍ ലഭ്യമാകുമെന്ന കാര്യത്തില്‍ കമ്പനി കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. 2ടിബി മോഡലിന് ദില്ലിയില്‍ ഏതാണ്ട് നാലര ലക്ഷം രൂപയാണ് വില. പ്രീമിയം സ്മാര്‍ട്ട്ഫോണുകള്‍ പോലും വേഗത്തില്‍ വാങ്ങാന്‍ സാധിക്കുന്ന ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളോടുള്ള ഉപഭോക്താക്കളുടെ താല്‍പര്യം വര്‍ധിക്കുന്നതിന്റെ സൂചനയായാണ് ഈ വില്‍പനയെ വിലയിരുത്തുന്നത്.

ആപ്പിളിന്റെ പ്രീമിയം ഉല്‍പന്നങ്ങളുമായി ബ്ലിങ്കിറ്റ്

ആപ്പിളുമായുള്ള പങ്കാളിത്തത്തിലൂടെ പ്രീമിയം ഇലക്ട്രോണിക് ഉല്‍പന്നങ്ങളുടെ വില്‍പന വിപുലീകരിക്കുകയാണ് ബ്ലിങ്കിറ്റ്. ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്സ്, ആപ്പിള്‍ വാച്ച് എസ്12, എയര്‍പോഡ്സ് 5 എന്നിവ ബ്ലിങ്കിറ്റില്‍ ലഭ്യമാണ്. ദില്ലി എന്‍സിആറിന് പുറമേ മുംബൈ, ബെംഗളൂരു തുടങ്ങിയ വിപണികളിലും ആപ്പിളിന്റെ പുതിയ ഉല്‍പന്നങ്ങള്‍ ബ്ലിങ്കിറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

ഐഫോണ്‍ ഡ്യുവോ

ആപ്പിളിന്റെ ആദ്യത്തെ ഫോൾഡബിൾ സ്മാര്‍ട്ട്ഫോണായാണ് ഐഫോണ്‍ ഡ്യുവോ അവതരിപ്പിച്ചിരിക്കുന്നത്. വളരെ കനം കുറഞ്ഞ രൂപകല്‍പനയും ഫോൾഡബിൾ ഡിസ്പ്ലേയുമാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. ഐഫോണ്‍ 18 പ്രോ മാക്സിനെ അപേക്ഷിച്ച് 50 ശതമാനം വലുപ്പമുള്ള ഡിസ്പ്ലേയാണ് ഫോണിലുള്ളത്. പുറത്തുള്ള ഡിസ്പ്ലേയുടെ വലുപ്പം ഐഫോണ്‍ 18 പ്രോയുടെ സ്‌ക്രീന്‍ വിസ്തീര്‍ണത്തിന്റെ 90 ശതമാനത്തിലധികം വരും.

PREV
Read more Articles on
click me!

Recommended Stories

വിദേശത്ത് വീടും ഭൂമിയും വാരിക്കൂട്ടി ഇന്ത്യക്കാർ; വിദേശ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ വൻ കുതിപ്പ്!
4 പൊതുമേഖലാ ബാങ്കുകളിലെ ഓഹരി പങ്കാളിത്തം കുറയ്ക്കാന്‍ കേന്ദ്രം; സ്വകാര്യവല്‍ക്കരണത്തിനും നീക്കം?