'ആപ്പിൾ' ആരാധകർക്ക് സന്തോഷവാർത്ത; ഇന്ത്യയിലെ ആദ്യ സ്റ്റോറുകൾ ഈ സിറ്റികളിൽ

Published : Apr 13, 2023, 04:28 PM IST
'ആപ്പിൾ' ആരാധകർക്ക് സന്തോഷവാർത്ത; ഇന്ത്യയിലെ ആദ്യ സ്റ്റോറുകൾ ഈ സിറ്റികളിൽ

Synopsis

മുംബൈയിലെ സ്റ്റോറിനെക്കാൾ ചെറുതാണ് ദില്ലിയിലേത്. എന്നാൽ ആപ്പിൾ നൽകുന്നത് രണ്ടിനും ഒരേ വാടകയാണ്. പ്രതിമാസം വാടകയായി ആപ്പിൾ നൽകുന്നത് 40 ലക്ഷമാണ്     

ദില്ലി: ഒടുവിൽ ടെക് ഭീമൻ ഇന്ത്യയിലേക്ക്. ആപ്പിൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആപ്പിൾ സ്റ്റോറുകൾ അടുത്ത ആഴ്ച പ്രവർത്തനം ആരംഭിക്കും. മുംബൈയിലും ദില്ലിയിലും യഥാക്രമം ഏപ്രിൽ 18, 20 തീയതികളിൽ ആയിരിക്കും രാജ്യത്തെ ആദ്യ സ്റ്റോർ തുറക്കുക. 

ദില്ലിയിലെ സ്റ്റോർ 8,417.83 ചതുരശ്ര അടിയും മുംബൈ സ്റ്റോർ 20,000 ചതുരശ്ര അടി വിസ്തീർണ്ണവുമുള്ളതാണെങ്കിലും, ആപ്പിൾ ഒരേ വാടക തുകയാണ് രണ്ടിനും നൽകുന്നത്. ദില്ലിയിലെ സെലക്ട് സിറ്റി വാക്ക് മാളിന്റെ ഒന്നാം നിലയിൽ സ്ഥിതി ചെയ്യുന്ന ദില്ലി സ്റ്റോറിന്റെ വാടക കരാർ 2022 ജൂലൈ 18 ന് സെലക്‌ട് ഇൻഫ്രായും ആപ്പിൾ ഇന്ത്യയും തമ്മിൽ 10 വർഷത്തേക്കാണ് ഒപ്പുവെച്ചത്.  അഞ്ച് വർഷത്തേക്ക് കൂടി പാട്ടം പുതുക്കാൻ ആപ്പിളിന് അവസരമുണ്ട്. ഇതിനായി കുറഞ്ഞത് ആറ് മാസമെങ്കിലും അറിയിപ്പ് നൽകേണ്ടിവരും. മാസം ഏകദേശം 40 ലക്ഷം രൂപ വാടകയുണ്ട് ഈ കെട്ടിടത്തിന്.  8,400 ചതുരശ്ര അടി സ്ഥലത്തിന് കെട്ടിടത്തിന്റെ ഒരു ചതുരശ്ര അടിക്ക് ഏകദേശം 475 രൂപ വാടക എന്നർത്ഥം.  ഓരോ മൂന്ന് വർഷത്തിലും 15 ശതമാനം വർദ്ധനവോടെ അഞ്ച് വർഷത്തെ ലോക്ക്-ഇൻ ഉള്ള 10 വർഷത്തെ കരാറിലാണ് ആപ്പിൾ ഒപ്പുവെച്ചിരിക്കുന്നത്. 

ALSO READ : 'ഹലോ മുംബൈ', ഇന്ത്യയിൽ ആദ്യ സ്റ്റോറുമായി ആപ്പിൾ; ചിത്രം പുറത്തുവിട്ടു

മുംബൈയിൽ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് ആപ്പിളിന്റെ സ്റ്റോർ ആരംഭിക്കുന്നത്. മുംബൈയിലെ ടാക്‌സികളുടെ മാതൃകയിലാണ് സ്റ്റോർ നിർമ്മിച്ചിരിക്കുന്നത്. ആപ്പിള്‍ ബി.കെ.സി (ബാന്ദ്ര കുര്‍ളാ കോംപ്ലക്‌സ്) എന്നാണ് ഇന്ത്യയിലെ ആദ്യ സ്റ്റാറിന്റെ പേര് കമ്പനി വെബ്സൈറ്റിൽ ആപ്പിൾ രേഖപ്പെടുത്തിയിരിക്കുന്നത്.  ആപ്പിള്‍ ബി.കെ.സിയുടെ ചിത്രം വെബ്സൈറ്റിൽ കമ്പനി പങ്കുവെച്ചിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ