Latest Videos

ഇന്ത്യയിലെ ജീവനക്കാർക്കായി 78,000 വീടുകൾ നിർമ്മിക്കാൻ ആപ്പിൾ; ലോട്ടറിയടിച്ചത് തമിഴ്നാടിന്

By Web TeamFirst Published Apr 9, 2024, 4:51 PM IST
Highlights

ഇന്ത്യയിൽ ആപ്പിൾ  ജീവനക്കാർക്ക് 78,000 വീടുകൾ ആണ് കമ്പനി നിർമിക്കുക.  ഇതിൽ പരമാവധി 58,000 വീടുകൾ തമിഴ്‌നാട്ടിൽ നിർമിക്കും.

സ്‌മാർട്ട്‌ഫോൺ നിർമാതാക്കളായ ആപ്പിൾ കഴിഞ്ഞ രണ്ട് മൂന്ന് വർഷത്തിനിടെ ഇന്ത്യയിൽ 1.5 ലക്ഷം പേർക്കാണ് ജോലി നൽകിയത്. ഇനി ഇവർക്കെല്ലാം വീടുകൾ കൂടി നൽകിയാലോ..  സംഗതി സത്യമാണ് . ഇന്ത്യയിൽ ആപ്പിൾ  ജീവനക്കാർക്ക് 78,000 വീടുകൾ ആണ് കമ്പനി നിർമിക്കുക.  ഇതിൽ പരമാവധി 58,000 വീടുകൾ തമിഴ്‌നാട്ടിൽ നിർമിക്കും.  ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ വ്യാവസായിക ഭവന മാതൃക ഇന്ത്യയിൽ സ്വീകരിക്കാനാണ് ആപ്പിൾ പദ്ധതി . പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിലാണ് ഈ വീടുകൾ നിർമിക്കുന്നത്.

തമിഴ്‌നാട്ടിലെ സ്റ്റേറ്റ് ഇൻഡസ്ട്രീസ് പ്രൊമോഷൻ കോർപ്പറേഷൻ (സിപ്‌കോട്ട്) ആണ് ഈ വീടുകൾ നിർമ്മിക്കുന്നത്. ടാറ്റ ഗ്രൂപ്പ്, എസ്പിആർ ഇന്ത്യ തുടങ്ങിയ കമ്പനികളും ഇവിടെ വീടുകൾ നിർമിക്കുന്നുണ്ട്. ആപ്പിൾ ഭവന പദ്ധതിയുടെ ഭാഗമായി കേന്ദ്രസർക്കാർ 10-15 ശതമാനം തുക നൽകും. ബാക്കി തുക സംസ്ഥാന സർക്കാരുകളും  കമ്പനികളും നൽകും. 2025 മാർച്ച് 31നകം വീട് നിർമാണവും   കൈമാറലും പൂർത്തിയാക്കും
 
ഫോക്‌സ്‌കോണിന് 35,000 വീടുകൾ: ആപ്പിളിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ  വിതരണക്കാരാണ് ഫോക്‌സ്‌കോൺ. തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലാണ്   ഓഫീസ് സ്ഥിതി ചെയ്യുന്നത്.   ഈ പദ്ധതി പ്രകാരം ഏകദേശം 35,000 വീടുകൾ കമ്പനിയിലെ ജീവനക്കാർക്ക് നൽകും. നിലവിൽ 41,000 ജീവനക്കാർ ഫോക്‌സ്‌കോണിൽ ജോലി ചെയ്യുന്നു. ഇതിൽ 75 ശതമാനവും സ്ത്രീകൾ മാത്രമാണ്. അവരിൽ ഭൂരിഭാഗവും 19-24 പ്രായപരിധിയിലുള്ളവരാണ്.   ജോലി ചെയ്യുന്ന സ്ഥലത്തിന് സമീപം ഈ വീടുകൾ നിർമ്മിക്കുന്നതിലൂടെ,   തൊഴിലാളികളെ സഹായിക്കുകയാണ് ആപ്പിളിന്റെ ലക്ഷ്യം.  ഫോക്‌സ്‌കോൺ ഇന്ത്യയിലെ തങ്ങളുടെ തൊഴിലാളികളുടെ എണ്ണം ഇരട്ടിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്. തായ്‌വാൻ ആസ്ഥാനമായുള്ള ഐഫോൺ നിർമ്മാണ കമ്പനിയാണ്  ഫോക്‌സ്‌കോൺ

tags
click me!