നിയമനം ചുരുക്കാൻ ആപ്പിൾ; മാന്ദ്യം 'വിഴുങ്ങാതിരിക്കാൻ' പലവഴികൾ

Published : Jul 19, 2022, 12:51 PM ISTUpdated : Jul 19, 2022, 12:56 PM IST
നിയമനം ചുരുക്കാൻ ആപ്പിൾ; മാന്ദ്യം 'വിഴുങ്ങാതിരിക്കാൻ' പലവഴികൾ

Synopsis

മാന്ദ്യ ഭീതിയെ തുടർന്ന് ഗൂഗിൾ, ടെസ്‌ല തുടങ്ങിയ ഭീമന്മാർക്ക് പിറകെ നിയമനം ചുരുക്കാൻ ഒരുങ്ങി ആപ്പിൾ.   

സാമ്പത്തിക മാന്ദ്യത്തെ നേരിടാൻ നിയമനങ്ങൾ മന്ദഗതിയിലാക്കാൻ ഒരുങ്ങി ആപ്പിൾ (Apple Inc). ഗൂഗിൾ (Google), ടെസ്‌ല (Tesla) കമ്പനികൾ നേരത്തെ തന്നെ നിയമനങ്ങൾ വെട്ടി ചുരുക്കിയിരുന്നു. ഈ കമ്പനികൾക്ക് പിന്നാലെയാണ് ഇപ്പോൾ ആപ്പിളും നിയമനങ്ങൾ ചുരുക്കുന്നത് എന്ന ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. 

അതേസമയം, ആപ്പിൾ ഓഹരികൾ 1.6 ശതമാനം ഇടിഞ്ഞ് 147.6 ഡോളറിലെത്തി. നിയമനങ്ങൾ മന്ദഗതിയിലാക്കുന്നത് എല്ലാ ടീമുകളെയും ബാധിക്കുകയില്ലെന്ന് ആപ്പിൾ വ്യക്തമാക്കിയിട്ടുണ്ട്. പണപ്പെരുപ്പം കുതിച്ചുയരുന്ന സാഹചര്യത്തിൽ അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉയർത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഫെഡറൽ റിസർവ് പലിശ നിരക്ക് കുത്തനെ ഉയർത്തിയാൽ അത് കടുത്ത മാന്ദ്യത്തിലേക്ക് നയിക്കും എന്ന ഭയം നിലനിൽക്കുന്നുണ്ട്. വരാൻ പോകുന്ന മാന്ദ്യത്തെ നേരിടാൻ പല വഴികളാണ് വൻകിട കമ്പനികൾ അടക്കം നടത്തുന്നത്. അതിൽ ഒന്നാണ് പുതിയ നിയമനങ്ങൾ വെട്ടിച്ചുരുക്കുന്നത്. 

Read Also : മാന്ദ്യം കനക്കുന്നു; നിയമനങ്ങൾ മന്ദഗതിയിലാക്കാൻ ഗൂഗിൾ

മാത്രവുമല്ല, രണ്ടാം പാദത്തിൽ ആപ്പിളിന്റെ സ്‌മാർട്ട്‌ഫോൺ കയറ്റുമതിയിൽ 9% ഇടിവുണ്ടായതായി കനാലിസിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. എങ്കിലും ആപ്പിളിന്റെ ഐഫോണുകൾ ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഫോണുകളുടെ പട്ടികയിൽ ആപ്പിളിന്റെ ഐഫോണുകൾ ഉണ്ട്.  
 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം