നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ അർബർ സഹകരണ ബാങ്കുകളെ നാല് തട്ടുകളായി തിരിക്കാൻ ശുപാർശ

By Web TeamFirst Published Aug 26, 2021, 6:27 PM IST
Highlights

അർബർ ബാങ്കിം​ഗ് സംവിധാനത്തിന്റെയും അവയുടെ ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാനുളള നിരവധി ശുപാർശകളും സമിതിയുടെ റിപ്പോർട്ടിലുണ്ട്. 

മുംബൈ: നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ അർബർ സഹകരണ ബാങ്കുകളെ നാലായി തരം തിരിക്കാൻ റിസർവ് ബാങ്ക് പഠന സമിതി ശുപാർശ. 100 കോടി രൂപ വരെ നിക്ഷേപമുളളവ ഒന്നാം തട്ടിലും 100- 1,000 കോ‌ടി വരെ നിക്ഷേപം ഉളളവ രണ്ടാം തട്ടിലും 1,000-10,000 കോടി വരെ നിക്ഷേപം ഉളളവ മൂന്നാം തട്ടിലും 10,000 കോ‌ടിക്ക് മുകളിൽ നിക്ഷേപം ഉളളവ നാലാം തട്ടിലും എന്ന രീതിയിൽ അർബർ സഹകരണ ബാങ്കിം​ഗ് സംവിധാനത്തെ തരം തിരിക്കാനാണ് സമിതിയുടെ ശുപാർശ. 

അർബർ ബാങ്കിം​ഗ് സംവിധാനത്തിന്റെയും അവയുടെ ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാനുളള നിരവധി ശുപാർശകളും സമിതിയുടെ റിപ്പോർട്ടിലുണ്ട്. നാല് തട്ടുകളിൽ ഓരോ വിഭാ​ഗത്തിലും വ്യത്യസ്തമായ നിയന്ത്രണ വ്യവസ്ഥകളാണ് റിപ്പോർട്ട് നിർദ്ദേശിക്കുന്നത്. 

റിസർവ് ബാങ്ക് വ്യവസ്ഥകൾ പാലിക്കാതിരിക്കുകയോ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ പ്രതിസന്ധി നേരിടുകയോ ചെയ്യുന്ന ബാങ്കിനെ മറ്റൊരു അർബർ സഹകരണ ബാങ്കുമായി ലയിപ്പിക്കാനും ശുപാർശയിലുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അർബർ സഹകരണ ബാങ്കുകളുടെ നിയന്ത്രണത്തിനായി ഒരു അപ്പെക്സ് സ്ഥാപനം രൂപീകരിക്കാനും സാധ്യതയുണ്ട്. സാധാരണ ​ഗതിയിൽ അർബൻ ബാങ്കുകൾ ലയിക്കാൻ തീരുമാനിച്ചാൽ റിസർവ് ബാങ്ക് ഇടപെടേണ്ടതില്ലെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!