അശ്വനി ഭാട്ടിയയെ എസ്ബിഐ മാനേജിങ് ഡയറക്ടറായി നിയമിച്ചു

By Web TeamFirst Published Aug 23, 2020, 1:09 AM IST
Highlights

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടറായി അശ്വനി ഭാട്ടിയയെ നിയമിച്ചു. 2022 മെയ് 31 ന് സർവീസിൽ നിന്ന് വിരമിക്കുന്നത് വരെയാണ് നിയമനം. ബാങ്കിന്റെ നാലാമത്തെ മാനേജിങ് ഡയറക്ടറാണ് ഭാട്ടിയ. 

ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടറായി അശ്വനി ഭാട്ടിയയെ നിയമിച്ചു. 2022 മെയ് 31 ന് സർവീസിൽ നിന്ന് വിരമിക്കുന്നത് വരെയാണ് നിയമനം. ബാങ്കിന്റെ നാലാമത്തെ മാനേജിങ് ഡയറക്ടറാണ് ഭാട്ടിയ. 

അരിജിത് ബാസു, ദിനേഷ് ഖാര, സിഎസ് സേട്ടി എന്നിവരാണ് നിലവിൽ ബാങ്കിന്റെ മൂന്ന് മാനേജിങ് ഡയറക്ടർമാർ. സാമ്പത്തിക സേവന വകുപ്പിന്റെ ശുപാർശ കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകരിക്കുകയായിരുന്നു.

മെയ് മാസത്തിൽ ബാങ്ക്സ് ബോർഡ് ബ്യൂറോയാണ് ഭാട്ടിയയുടെ പേര് നിർദ്ദേശിച്ചത്. മാർച്ച് 31 ന് വിരമിച്ച പികെ ഗുപ്തയുടെ ഒഴിവിലേക്കാണ് നിയമനം. നിലവിൽ ബാങ്കിന്റെ ഡപ്യൂട്ടി മാനേജിങ് ഡയറക്ടറാണ് ഭാട്ടിയ.

അതേസമയം ബാങ്കിന്റെ ചെയർമാനെ കണ്ടെത്താനുള്ള നടപടികൾ ബാങ്ക്സ് ബോർഡ് ബ്യൂറോ ആരംഭിച്ചിട്ടുണ്ട്. നിലവിലെ മാനേജിങ് ഡയറക്ടർമാരുടെ ബയോ ഡാറ്റകൾ പരിശോധിക്കും. 2020 ഒക്ടോബർ മാസത്തിൽ നിലവിലെ ചെയർമാൻ രജനീഷ് കുമാറിന്റെ കാലാവധി അവസാനിക്കും.

click me!