വിൽപ്പന കൂട്ടാൻ ഡിജിറ്റൽ വഴി തേടി വാഹന നിർമ്മാണ കമ്പനികൾ

By Web TeamFirst Published May 31, 2021, 11:53 AM IST
Highlights

ടെസ്റ്റ് ഡ്രൈവ് ഡെലിവറി എന്നിവയൊഴിവാക്കിയാൽ തങ്ങളുടെ കാർ പർചേസുമായി ബന്ധപ്പെട്ട 26 ൽ 24 ടച്പോയിന്റുകളും ഡിജിറ്റൈസ് ചെയ്തതായി മാരുതി സുസുകി വ്യക്തമാക്കി

ദില്ലി: രാജ്യത്തെ മുൻനിര വാഹന കമ്പനികൾ കൊവിഡിന്റെ പശ്ചാത്തലത്തിൽ വിൽപ്പനയിലുണ്ടായ തിരിച്ചടി മറികടക്കാൻ പുതിയ വഴികൾ തേടുന്നു. മാരുതി സുസുകി, ഹ്യുണ്ടെ, ഹോണ്ട, കിയ, ടൊയോറ്റ, ടാറ്റ മോട്ടോർസ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബെൻസ് തുടങ്ങിയ കമ്പനികളെല്ലാം ഡിജിറ്റൽ സങ്കേതങ്ങൾ വഴി വിൽപ്പന ഉയർത്താനുള്ള ശ്രമത്തിലാണ്.

ടെസ്റ്റ് ഡ്രൈവ് ഡെലിവറി എന്നിവയൊഴിവാക്കിയാൽ തങ്ങളുടെ കാർ പർചേസുമായി ബന്ധപ്പെട്ട 26 ൽ 24 ടച്പോയിന്റുകളും ഡിജിറ്റൈസ് ചെയ്തതായി മാരുതി സുസുകി വ്യക്തമാക്കി. ആകെ വരുന്ന എൻക്വയറികളുടെ 40 ശതമാനവും ഡിജിറ്റൽ വഴിയാണ്. രാജ്യത്താകെ ആയിരത്തിലേറെ ടച്ച് പോയിന്റുകൾ വഴി എൻക്വയറി മുതൽ കാർ ബുക്കിങ് വരെ സാധ്യമാണെന്നും മാരുതി സുസുകി പറുന്നു.

ഓരോ മാസം കഴിയുമ്പോഴും മഹീന്ദ്രയുടെ ഡിജിറ്റൽ സ്വാധീനം വളരുന്നതായാണ് കമ്പനി പറയുന്നത്. ടാറ്റയുടെ കാര്യവും വ്യത്യസ്തമല്ല. തങ്ങളുടെ പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ ക്ലിക് ടു ഡ്രൈവ് സംവിധാനം ലഭിക്കുമെന്നും കമ്പനി പറയുന്നു. നിലവിൽ രാജ്യത്തെ കാർ കമ്പനികൾക്ക് ലഭിക്കുന്ന എൻക്വയറികളിൽ 40 ശതമാനവും ഡിജിറ്റൽ സംവിധാനങ്ങൾ വഴിയാണ്. കൊവിഡ് മഹാമാരിയുടെ തിരിച്ചടി മറികടക്കാൻ ഡിജിറ്റൽ സംവിധാനങ്ങൾ വഴിയുള്ള എൻക്വയറികളെ വിൽപ്പനയിലേക്ക് എത്തിക്കാനാണ് കമ്പനികളുടെയെല്ലാം ശ്രമം. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!