30-കളിലേക്ക് കടന്നോ? ഈ സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധിക്കൂ സമ്പത്ത് സുരക്ഷിതമാക്കാം

Published : Jan 11, 2023, 05:39 PM IST
30-കളിലേക്ക് കടന്നോ? ഈ സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധിക്കൂ സമ്പത്ത് സുരക്ഷിതമാക്കാം

Synopsis

മുപ്പതുകളിലേക്ക് കടന്നിട്ടും സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്താൻ കഴിയുന്നില്ലേ? സാമ്പത്തിക കാര്യങ്ങളിൽ ആവർത്തിക്കുന്ന ഈ തെറ്റുകൾ മനസിലാക്കുക. സമ്പത്ത് സൂക്ഷിക്കുക   

മുപ്പതുകൾ പലപ്പോഴും ജീവിതത്തിന്റെ തന്നെ നിർണായക ദശകമായിരിക്കും. കരിയറിൽ മുന്നേറാൻ തുടങ്ങിയേക്കാം, വിവാഹം കഴിക്കുക, കുട്ടികളുണ്ടാകുക, നിങ്ങളുടെ സമ്പത്ത് കെട്ടിപ്പടുക്കുക തുടങ്ങിയ പ്രധാന കാര്യങ്ങളെല്ലാം സംഭവിച്ചേക്കം.  വർദ്ധിച്ച ചെലവുകളും സാമ്പത്തിക ഉത്തരവാദിത്തങ്ങളും അഭിമുഖീകരിക്കുന്ന സമയം കൂടിയാണ് ഇത്. ഈ സമയങ്ങളിൽ വരുത്തുന്ന സാധാരണ സാമ്പത്തിക തെറ്റുകൾ ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. 

ബജറ്റ് തയ്യാറാക്കാതിരിക്കുക 

പണം കൈകാര്യം ചെയ്യുന്നതിനും അമിത ചെലവ് ഒഴിവാക്കുന്നതിനും ഒരു ബജറ്റ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ വരുമാനവും ചെലവും ട്രാക്ക് ചെയ്യേണ്ടതും ഓരോ മാസവും നിങ്ങളുടെ പണം എങ്ങനെ വിനിയോഗിക്കണമെന്നതിനുള്ള ഒരു പ്ലാൻ തയ്യാറാക്കുന്നതും പ്രധാനമാണ്. ഒരു ബജറ്റ് ഇല്ലെങ്കിൽ, അത് അമിതമായി ചെലവഴിക്കാനും കടത്തിൽ വർധിപ്പിക്കാനും എളുപ്പമാണ്

വിരമിക്കൽ പ്ലാൻ ചെയ്യാതിരിക്കുക 

റിട്ടയർമെന്റിനായി നേരത്തെ ആസൂത്രണം ചെയ്യുന്നത് മികച്ച തീരുമാനമാണ്. മുപ്പതുകളിൽ ആണെങ്കിലും ഭാവിയിലേക്കുള്ള സമ്പാദ്യം ആരംഭിക്കേണ്ടത് പ്രധാനമാണ്. . നിങ്ങളുടെ വരുമാനത്തിന്റെ 10-15 ശതമാനമെങ്കിലും റിട്ടയർമെന്റിനായി മാറ്റിവെക്കണം. 

എമർജൻസി ഫണ്ട് മാറ്റിവെക്കാതിരിക്കുക 

ആശുപതി ചെലവുകൾ എല്ലാം അപ്രതീക്ഷിതമായി വരുന്നതാണ്. ഇങ്ങനെയുള്ള  അപ്രതീക്ഷിത ചെലവുകളുടെ കാര്യത്തിൽ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു സേവിംഗ്സ് അക്കൗണ്ടാണ് എമർജൻസി ഫണ്ട്.  അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ഇങ്ങനെ ഫണ്ട് മാറ്റിവെക്കുന്നത് നല്ലതാണ്. 
 
കടം തീർക്കാതിരിക്കുക  

കടം ഒരു വലിയ ഭാരമായിരിക്കും അത് എത്രയും വേഗം അടച്ചുതീർക്കാൻ ശ്രമിക്കേണ്ടത് പ്രധാനമാണ്. ക്രെഡിറ്റ് കാർഡിൽ കടമുണ്ടെങ്കിൽ ഓരോ മാസവും അത് അടയ്ക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് വിദ്യാർത്ഥി വായ്പകളോ മറ്റ് തരത്തിലുള്ള കടങ്ങളോ ഉണ്ടെങ്കിൽ, കുറഞ്ഞ പലിശ നിരക്ക് ലഭിക്കുന്നതിന് റീഫിനാൻസിങ് പരിഗണിക്കുക.

ഇൻഷുറൻസ് പരിരക്ഷയെ കുറിച്ച് അറിവില്ലായ്മ 

നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സംരക്ഷിക്കുന്നതിന് ശരിയായ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ആരോഗ്യ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്,  എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കാൻ മതിയായ കവറേജ് ഉണ്ടെന്ന് ഉറപ്പാക്കുക.

സാമ്പത്തിക പദ്ധതി ഇല്ലാത്തത് 
 
നിങ്ങളുടെ ലക്ഷ്യങ്ങളിൽ എത്തിച്ചേരാനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനും നിങ്ങളെ സഹായിക്കുന്നതിന് ഒരു സാമ്പത്തിക പ്ലാൻ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ പ്ലാൻ പതിവായി അവലോകനം ചെയ്യുകയും ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്.

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ