നിക്ഷേപകർക്ക് ഓണ സമ്മാനം; ഫിക്സഡ് ഡെപ്പോസിറ്റ് പലിശ കൂട്ടി ഈ ബാങ്ക്

By Web TeamFirst Published Sep 8, 2022, 4:08 PM IST
Highlights

നിക്ഷേപകർക്ക് സന്തോഷിക്കാം, സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് കുത്തനെ കൂടിയിരിക്കുകയാണ് ഈ ബാങ്ക്. പുതുക്കിയ നിരക്കുകൾ അറിയാം

സ്വകാര്യമേഖലയിലെ വായ്പാദാതാവായ ആക്‌സിസ് ബാങ്ക് 2 കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 7 മുതൽ പ്രാബല്യത്തിൽ വന്നു. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 2.5 ശതമാനം മുതൽ 5.75 ശതമാനം വരെ പലിശ ആക്‌സിസ് ബാങ്ക് നൽകും. അതേസമയം മുതിർന്ന പൗരന്മാർക്ക് ഇത് 2.5 ശതമാനം മുതൽ 6.5 ശതമാനം വരെയാണ്.

ആക്സിസ് ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ

7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 2.50% പലിശയും 30 ദിവസം മുതൽ 3 മാസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് 3% പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.  3 മാസം മുതൽ 6 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.50% പലിശയും 6 മാസം മുതൽ 7 മാസം വരെ കാലാവധിയുള്ള ടേം നിക്ഷേപങ്ങൾക്ക് ഇപ്പോൾ 4.65% പലിശയും ലഭിക്കും. 7 മാസം മുതൽ 8 മാസം വരെ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 4.40% പലിശ നിരക്ക് ഇപ്പോൾ ആക്സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. അതേസമയം  8 മാസം മുതൽ 9 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.65% പലിശ നിരക്ക് തുടരും, 9 മാസം മുതൽ 1 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 4.75% പലിശ ലഭിക്കും 
 
മുതിർന്ന പൗരന്മാർക്കുള്ള സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ

7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക്, മുതിർന്ന പൗരന്മാർക്ക് ഇപ്പോൾ 2.50% മുതൽ 6.50% വരെ പലിശ നിരക്ക് ലഭിക്കും. 5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് പരമാവധി 6.50% പലിശ നിരക്ക് ലഭിക്കും.

click me!