ഒക്ടോബറിൽ 21 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും; അറിയാം ബാങ്ക് അവധികൾ

Published : Sep 30, 2022, 02:02 PM ISTUpdated : Sep 30, 2022, 02:04 PM IST
ഒക്ടോബറിൽ 21 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും; അറിയാം ബാങ്ക് അവധികൾ

Synopsis

പണമിടപാടുകൾ അവസാന ദിവസത്തേക്ക് മാറ്റിവെച്ച് ബാങ്കിലേക്ക് ഓടുമ്പോൾ ബാങ്ക് അവധിയാണോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. ഒക്ടോബറിൽ 21 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും  

ത്സവ മാസമാണ് ഒക്ടോബർ. വിപണികൾ കൂടുതൽ ആവേശത്തോടെ ഉണരുന്നതും വില്പന കൂടുന്നതുമായ ഈ മാസത്തിൽ ധാരാളം പണമിടപാടുകളും നടക്കും. ബാങ്ക് മുഖേനയാണ് പണമിടപാടുകൾ നടത്തേണ്ടത് എന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം, ഈ മാസം 21 ദിവസമാണ് ബാങ്കുകൾ അടഞ്ഞു കിടക്കുക. രണ്ടാമത്തെയും നാലാമത്തെയും ശനിയും പതിവ് ഞായർ അവധികളും ഇതിൽ ഉൾപ്പെടുന്നു.

നവരാത്രി, ദുർഗ്ഗാപൂജ, ഗാന്ധി ജയന്തി, ദസറ, ദീപാവലി തുടങ്ങി നിരവധി പ്രധാന ദിനങ്ങൾ ഒക്ടോബറിൽ വരുന്നതിനാൽ ബാങ്കുകൾ കൂടുതൽ ദിവസവും അടഞ്ഞു കിടക്കും. എന്നാൽ ചില ബാങ്ക് അവധി ദിവസങ്ങൾ പ്രാദേശികമായിരിക്കും. സംസ്ഥാന തലത്തിൽ മാത്രമായിക്കും ഇങ്ങനെയുള്ള അവധികൾ ബാധകം. അതിനാൽ അവധി ദിനങ്ങൾ പരിശോധിച്ച് ഉറപ്പിച്ചതിന് ശേഷം മാത്രം ബാങ്കിലെത്തുക. 

Read Also: ഇനി ആകാശ് അംബാനിയുടെ കാലം; ഉയർന്നുവരുന്ന നേതാക്കളുടെ പട്ടികയിലെ ഏക ഇന്ത്യക്കാരൻ

ഒക്ടോബറിലെ ബാങ്ക് അവധി ദിനങ്ങൾ 

ഒക്ടോബർ 1: അർദ്ധവാർഷിക ക്ലോസിംഗ് ദിവസമായതിനാൽ ബാങ്കുകൾ അടഞ്ഞു കിടക്കും.

ഒക്ടോബർ 2: ഗാന്ധി ജയന്തിയും ഞായറാഴ്ചയും

ഒക്ടോബർ 3: ദുർഗാ പൂജ (അഷ്ടമി) -  അഗർത്തല, ഭുവനേശ്വർ, ഗുവാഹത്തി, ഇംഫാൽ, കൊൽക്കത്ത, പട്ന, റാഞ്ചി എന്നിവിടങ്ങളിൽ ബാങ്കുകൾ അടച്ചിടും.

ഒക്ടോബർ 4: ദുർഗാപൂജ/ദസറ (മഹാ നവമി)/ആയുധ പൂജ/ ശ്രീമന്ത ശങ്കരദേവന്റെ ജന്മോത്സവം - അഗർത്തല, ഭുവനേശ്വർ, ചെന്നൈ, ഗാങ്‌ടോക്ക്, ഗുവാഹത്തി, കാൺപൂർ, കൊച്ചി, കൊൽക്കത്ത, ലഖ്‌നൗ, പട്‌ന, റാഞ്ചി, ഷില്ലോങ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബാങ്കുകൾ അടച്ചിടും.

Read Also: ഓൺലൈൻ ഇടപാടിലൂടെ പണം നഷ്ടപ്പെടുത്താതിരിക്കുക; ആറ് മാർഗങ്ങളുമായി എസ്ബിഐ

ഒക്ടോബർ 5: ദുർഗാപൂജ/ദസറ (വിജയദശമി)/ശ്രീമന്ത ശങ്കരദേവന്റെ ജന്മോത്സവം -  ഇംഫാൽ ഒഴികെ ഇന്ത്യയിലെ മുഴുവൻ ബാങ്കുകൾ അടച്ചിടും.

ഒക്ടോബർ 6: ദുർഗ്ഗാ പൂജ (ദസൈൻ) - ഗാംഗ്‌ടോക്കിൽ ബാങ്കുകൾ അടച്ചിടും.

ഒക്ടോബർ 7: ഗാംഗ്‌ടോക്കിൽ ബാങ്കുകൾ അടച്ചിടും.

ഒക്ടോബർ 8: രണ്ടാം ശനിയാഴ്ച, മീലാദ്-ഇ-ഷെരീഫ്/ഈദ്-ഇ-മിലാദ്-ഉൽ-നബി (മുഹമ്മദ് നബിയുടെ ജന്മദിനം) -  ഭോപ്പാൽ, ജമ്മു, കൊച്ചി, ശ്രീനഗർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

ഒക്ടോബർ 9: ഞായറാഴ്ച

ഒക്ടോബർ 13: കർവ ചൗത്ത് - ഷിംലയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

ഒക്ടോബർ 14: മുഹമ്മദ് നബിയുടെ ജന്മദിനത്തിന് ശേഷമുള്ള വെള്ളിയാഴ്ച - ജമ്മുവിലും ശ്രീനഗറിലും ബാങ്ക് അടഞ്ഞുകിടക്കും

ഒക്ടോബർ 16: ഞായറാഴ്ച

ഒക്ടോബർ 18: കതി ബിഹു - ഗുവാഹത്തിയിൽ ബാങ്ക്  അടഞ്ഞുകിടക്കും

ഒക്ടോബർ 22: നാലാം ശനിയാഴ്ച

ഒക്ടോബർ 23: ഞായറാഴ്ച

Read Also: ഓൺലൈൻ ഇടപാടിലൂടെ പണം നഷ്ടപ്പെടുത്താതിരിക്കുക; ആറ് മാർഗങ്ങളുമായി എസ്ബിഐ

ഒക്ടോബർ 24: ദീപാവലി/കാളി പൂജ/ലക്ഷ്മി പൂജ/നരക ചതുർദശി - ഗാങ്ടോക്ക്, ഹൈദരാബന്ദ്, ഇംഫാൽ ഒഴികെ ഇന്ത്യയിലെമ്പാടും ബാങ്കുകൾ അടച്ചിടും 

ഒക്ടോബർ 25: ലക്ഷ്മി പൂജ/ദീപാവലി/ഗോവർദ്ധൻ പൂജ - ഗാങ്ടോക്ക്, ഹൈദരാബാദ്, ഇംഫാൽ, ജയ്പൂർ എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും

ഒക്ടോബർ 26: ഗോവർദ്ധൻ പൂജ/വിക്രം സംവന്ത് പുതുവത്സര ദിനം - അഹമ്മദാബാദ്, ബേലാപൂർ, ബെംഗളൂരു, ഡെറാഡൂൺ, ഗാംഗ്‌ടോക്ക്, ജമ്മു, കാൺപൂർ, ലഖ്‌നൗ എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും. 

ഒക്ടോബർ 27: ഭൈദൂജ്/ചിത്രഗുപ്ത് ജയന്തി/ലക്ഷ്മി പൂജ/ദീപാവലി/നിംഗോൾ ചക്കൗബ - ഗാങ്ടോക്ക്, ഇംഫാൽ, കാൺപൂർ, ലഖ്‌നൗ എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

ഒക്ടോബർ 30: ഞായറാഴ്ച

ഒക്‌ടോബർ 31: സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനം/സൂര്യ പഷ്ടി ദല ഛത്ത് - അഹമ്മദാബാദ്, പട്‌ന, റാഞ്ചി എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

PREV
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ