ഓ​ഗസ്റ്റിലെ ആർബിഐ കലണ്ടറിൽ 15 ബാങ്ക് അവധി ദിനങ്ങൾ, കേരളത്തിൽ 10 ദിവസം അവധി

By Web TeamFirst Published Jul 29, 2021, 5:15 PM IST
Highlights

കേരളത്തില്‍ അവധി 10 ദിവസം മാത്രമാണ്. 

തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കലണ്ടർ അനുസരിച്ച്, ഓ​ഗസ്റ്റ് മാസത്തിൽ ആകെ 15 അവധി ദിവസങ്ങളുണ്ട്. രണ്ടാമത്തെയും നാലാമത്തെയും ശനി, ഞായർ ദിവസങ്ങൾ കൂടാതെ, ഓഗസ്റ്റ് മാസത്തിൽ ആകെ എട്ട് ദിവസങ്ങളാണ് അവധിയായി മാർക്ക് ചെയ്തിരിക്കുന്നത്. ചില അവധികൾ സംസ്ഥാന തലത്തിൽ ഉളളതായതിനാൽ മറ്റ് ഇടങ്ങളിൽ പ്രവർത്തി ദിവസമായിരിക്കും.  

എന്നാൽ, കേരളത്തില്‍ അവധി 10 ദിവസം മാത്രമാണ്. മൊത്തം അവധി ദിനത്തിൽ അഞ്ച് എണ്ണം സംസ്ഥാനത്ത് ബാധകമല്ല. ഓഗസ്റ്റ് മാസത്തില്‍ ബാങ്കുകള്‍ക്ക് അവധിയായ പ്രധാന ദിവസങ്ങള്‍.

ഓഗസ്റ്റ് 20 : ഒന്നാം ഓണം

ഓഗസ്റ്റ് 21 : തിരുവോണം 

ഓഗസ്റ്റ് 23 : ശ്രീനാരായണ ഗുരു ജയന്തി 

ഓഗസ്റ്റ് ഒന്ന്, എട്ട്, 15, 22, 29 എന്നീ അഞ്ച് ദിവസങ്ങള്‍ ഇത്തവണ ഞായറാഴ്ചയാണ്. ഈ ദിവസങ്ങളില്‍ ബാങ്ക് അവധിയായിരിക്കും. ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം കൂടിയാണ്.

ഓഗസ്റ്റ് 14, ഓഗസ്റ്റ് 28 എന്നീ ദിവസങ്ങളിലും ബാങ്ക് അവധിയായിരിക്കും. ഓഗസ്റ്റ് 14 രണ്ടാം ശനിയും ഓഗസ്റ്റ് 28 നാലാം ശനിയുമാണ്.

click me!