ഏറ്റവും ചെറിയ മാസം, ബാങ്ക് അവധികൾക്ക് കുറവില്ല; ഫെബ്രുവരിയിലെ ബാങ്ക് അവധികൾ അറിയാം

Published : Feb 02, 2025, 03:51 PM ISTUpdated : Feb 02, 2025, 03:59 PM IST
ഏറ്റവും ചെറിയ മാസം, ബാങ്ക് അവധികൾക്ക് കുറവില്ല; ഫെബ്രുവരിയിലെ ബാങ്ക് അവധികൾ അറിയാം

Synopsis

2025 ഫെബ്രുവരിയിൽ മൊത്തം 14 ദിവസത്തേക്ക് ബാങ്കുകൾ അടച്ചിടും. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ച്ചയായും പ്രാദേശിക അവധികളും ഇതിൽ ഉൾപ്പെടും.

ർഷത്തിലെ ഏറ്റവും ചെറിയ മാസമാണെങ്കിലും ഫെബ്രുവരിയിൽ നിരവധി ബാങ്ക് അവധികളുണ്ട്. നടപ്പ് സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി രണ്ട് മാസം മാത്രമേ ശേഷിക്കുന്നുള്ളു. ബാങ്കിൽ നേരിട്ടെത്തി പല സാമ്പത്തിക കാര്യങ്ങളും ചെയ്യാൻ ഉണ്ടെങ്കിൽ ഫെബ്രുവരിയിലെ ബാങ്ക് അവധികൾ അറിഞ്ഞശേഷം മാത്രം പ്ലാൻ ചെയ്യുക. 2025 ഫെബ്രുവരിയിൽ മൊത്തം 14 ദിവസത്തേക്ക് ബാങ്കുകൾ അടച്ചിടും. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ച്ചയായും പ്രാദേശിക അവധികളും ഇതിൽ ഉൾപ്പെടും. 

ഫെബ്രുവരിയിലെ ബാങ്ക് അവധികൾ 

• ഫെബ്രുവരി 2: ഞായറാഴ്ച 
• ഫെബ്രുവരി 3: തിങ്കളാഴ്ച, സരസ്വതി പൂജയോടനുബന്ധിച്ച് അഗർത്തലയിൽ ബാങ്കുകൾ അടച്ചിടും.
• ഫെബ്രുവരി 8: രണ്ടാം ശനിയാഴ്ച
• ഫെബ്രുവരി 9: ഞായറാഴ്ച
• ഫെബ്രുവരി 11: പ്രാദേശിക അവധി- ചെന്നൈയിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.
• ഫെബ്രുവരി 12: ഷിംലയിൽ സന്ത് രവിദാസ് ജയന്തി പ്രമാണിച്ച് ബാങ്കുകൾക്ക് അവധിയായിരിക്കും.
• ഫെബ്രുവരി 15: ലോയി-ങായ്-നി പ്രമാണിച്ച് ഇംഫാലിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.
• ഫെബ്രുവരി 16: ഞായറാഴ്ച
• ഫെബ്രുവരി 19: ഛത്രപതി ശിവജി മഹാരാജിൻ്റെ ജന്മദിനം ആഘോഷിക്കാൻ ബേലാപൂർ, മുംബൈ, നാഗ്പൂർ എന്നിവിടങ്ങളിലെ ബാങ്കുകൾ അടച്ചിടും.
• ഫെബ്രുവരി 20: സംസ്ഥാന ദിനത്തോടനുബന്ധിച്ച് ഐസ്വാളിലെയും ഇറ്റാനഗറിലെയും എല്ലാ ബാങ്കുകളും അടഞ്ഞുകിടക്കും.
• ഫെബ്രുവരി 22: നാലാമത്തെ ശനിയാഴ്ച 
• ഫെബ്രുവരി 23: ഞായറാഴ്ച
• ഫെബ്രുവരി 26: മഹാ ശിവരാത്രി - അഹമ്മദാബാദ്, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കാൺപൂർ, കൊച്ചി, ലഖ്നൗ, മുംബൈ, ഐസ്വാൾ, ബെംഗളൂരു, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡിഗഡ്, ഡെറാഡൂൺ, നാഗ്പൂർ, റായ്പൂർ, റാഞ്ചി, ഷിംല, ശ്രീനഗർ, തിരുവനന്തപുരം എന്നിവിടങ്ങളിലെ ബാങ്കുകൾ അടഞ്ഞുകിടക്കും.  
 • ഫെബ്രുവരി 28: ടിബറ്റൻ പുതുവത്സര ഉത്സവമായ ലോസാറിന് ഗാംഗ്‌ടോക്കിലെ ബാങ്കുകൾ അടഞ്ഞുകിടക്കും.

PREV
Read more Articles on
click me!

Recommended Stories

ശമ്പളം മാത്രം പോര, കരിയര്‍ വളരണം; ജോലി വലിച്ചെറിയാന്‍ ഒരുങ്ങി ജെന്‍സി
ടിക്കറ്റ് ബുക്കിങ് 'സൂപ്പര്‍ഫാസ്റ്റ്'; തട്ടിപ്പുകള്‍ക്ക് പൂട്ടിട്ട് റെയില്‍വേ