ജൂണിൽ 12 ബാങ്ക് അവധികൾ; കേരളത്തിൽ എത്ര ദിവസം ബാങ്കുകൾ തുറക്കില്ല എന്നറിയാം

Published : Jun 02, 2025, 05:04 PM IST
ജൂണിൽ 12 ബാങ്ക് അവധികൾ; കേരളത്തിൽ എത്ര ദിവസം ബാങ്കുകൾ തുറക്കില്ല എന്നറിയാം

Synopsis

അവധി ദിനങ്ങൾ അറിയാതിരുന്നാൽ വെറുതെ ബാങ്കിൽ പോയി മടങ്ങേണ്ടിയും 2025 ജൂണിൽ ആകെ 12 ബാങ്ക് അവധി ദിനങ്ങൾ ഉണ്ട്.

ദില്ലി: ഓരോ മാസത്തെയും ബാങ്ക്  അവധികൾ അറിഞ്ഞിരിക്കേണ്ട കാര്യം തന്നെയാണ്. പണമിടപാടുകൾ നടത്തുന്നതിനും, ഡിമാൻഡ് ഡ്രാഫ്റ്റുകൾ സ്വീകരിക്കുന്നതിനും അങ്ങനെ പലവിധ സാമ്പത്തിക ആവശ്യങ്ങൾക്കായി ബാങ്കുകളിൽ പോകേണ്ടിവരും. അവധി ദിനങ്ങൾ അറിയാതിരുന്നാൽ വെറുതെ ബാങ്കിൽ പോയി മടങ്ങേണ്ടിയും 2025 ജൂണിൽ ആകെ 12 ബാങ്ക് അവധി ദിനങ്ങൾ ഉണ്ട്. അവധിയുടെ കലണ്ടർ പുറത്തിറക്കിയിരിക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ്.  

രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലെയും ഞായറാഴ്ചകളിലെയും നിർബന്ധിത ആഴ്ചതോറുമുള്ള അവധി ദിനങ്ങളും ബക്രീദ്, രഥയാത്ര തുടങ്ങിയ അവധികളും ഈ മാസം ഉണ്ട്. 

ജൂണിലെ അവധി ദിനങ്ങൾ

ജൂൺ 1    ഞായറാഴ്ച    
ജൂൺ 6    വെള്ളിയാഴ്ച    ബക്രീദ് കേരളത്തിൽ ബാങ്ക് അവധി
ജൂൺ 7    ശനിയാഴ്ച    ബക്രീദ്    അഗർത്തല, ഐസ്വാൾ, ബേലാപൂർ, ബംഗളൂരു , ഭോപ്പാൽ , ഭുവനേശ്വർ, ചണ്ഡീഗഡ് , ചെന്നൈ , ഡെറാഡൂൺ, ഗുവാഹത്തി , ഹൈദരാബാദ് (എപി & തെലങ്കാന), ഇംഫാൽ, ജയ്പൂർ, ജമ്മു , കാൺപൂർ, കൊഹിമ, കൊൽക്കത്ത , ലഖ്‌നൗ , മുംബൈ , നാഗ്പൂർ, ന്യൂഡൽഹി , പനജി, റാഞ്ചി, ഷിംനഗർ , പാറ്റ്ന , റായ്‌ലഗർ എന്നിവിടങ്ങളിൽ ബാങ്ക് അവധി
ജൂൺ 8    ഞായറാഴ്ച    
ജൂൺ 11    ബുധനാഴ്ച    രാജ സംക്രാന്തി    ഐസ്വാൾ, ഭുവനേശ്വർ, ഗാംഗ്ടോക്ക്, ഇംഫാൽ, ഷിംല എന്നിവിടങ്ങളിൽ ബാങ്ക് അവധി
ജൂൺ 14    രണ്ടാം ശനിയാഴ്ച    
ജൂൺ 15    ഞായറാഴ്ച    
ജൂൺ 22    ഞായറാഴ്ച
ജൂൺ 27    വെള്ളിയാഴ്ച    രഥയാത്ര ഭുവനേശ്വർ, ഇംഫാൽ എന്നിവിടങ്ങളിൽ ബാങ്ക് അവധി
ജൂൺ 28    നാലാമത്തെ ശനിയാഴ്ച
ജൂൺ 29    ഞായറാഴ്ച
ജൂൺ 30    തിങ്കളാഴ്ച    റെംന നി    ഐസ്വാളിൽ ബാങ്ക് അവധി

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം