ഈ ആഴ്ച ബാങ്കുകള്‍ വെറും രണ്ട് ദിവസം മാത്രം; എടിഎമ്മുകള്‍ കാലിയാകാതിരിക്കാന്‍ നടപടി

By Web TeamFirst Published Sep 9, 2019, 12:26 PM IST
Highlights

ബാങ്കുകള്‍ അവധി തുടങ്ങിയതോടെ എടിഎമ്മുകളില്‍ പണക്ഷാമം നേരിടാനുള്ള സാധ്യതയുണ്ട്.

തിരുവനന്തപുരം: ഓണം അടക്കം വരുന്ന ഈ ആഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുക രണ്ട് ദിവസം മാത്രം. ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് തിങ്കളും വ്യാഴവും മാത്രമായിരിക്കും. ഉത്രാടം, തിരുവോണം, ചതയം, രണ്ടാം ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കില്ല. ഇന്ന് മുഹ്‌റം ആണെങ്കിലും ബാങ്ക് അവധിയില്ല. അവിട്ടത്തിനും ബാങ്ക് പ്രവര്‍ത്തിക്കും.

ബാങ്കുകള്‍ അവധി തുടങ്ങിയതോടെ എടിഎമ്മുകളില്‍ പണക്ഷാമം നേരിടാനുള്ള സാധ്യതയുണ്ട്. ശനിയാഴ്ച്ച രാത്രി മുതല്‍ പല എടിഎമ്മുകളിലും പണം കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു. പ്രവര്‍ത്തി ദിവസങ്ങളായ ചൊവ്വാഴ്ച്ചയും വ്യാഴാഴ്ച്ചയും എടിഎമ്മുകളില്‍ പണം നിറയ്ക്കും.

പണ ക്ഷാമം നേരിടാതിരിക്കാന്‍ അവധി ദിവസങ്ങളായ ചൊവ്വയും വെള്ളിയും എടിഎമ്മുകളില്‍ പണം നിറയ്ക്കാനുള്ള നിര്‍ദ്ദേശവും എസ്ബിഐ അധികൃതര്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

click me!