ബാങ്ക് ലോക്കറിലെ സാധനങ്ങൾ നഷ്ടമായാൽ ആരാണ് ഉത്തരവാദി; നഷ്ടപരിഹാരം എത്ര ലഭിക്കും

Published : Dec 23, 2023, 03:04 PM IST
ബാങ്ക് ലോക്കറിലെ സാധനങ്ങൾ നഷ്ടമായാൽ ആരാണ് ഉത്തരവാദി; നഷ്ടപരിഹാരം എത്ര ലഭിക്കും

Synopsis

തീപിടുത്തം, മോഷണം, കവർച്ച, കെട്ടിട തകർച്ച തുടങ്ങിയ സംഭവങ്ങൾ കാരണം ലോക്കറിൽ സൂക്ഷിച്ച വസ്തുക്കൾ നഷ്ടപ്പെട്ടാൽ ബാധ്യത ആർക്കാണ്? 

വിലപിടിപ്പുള്ളവ സൂക്ഷിക്കാൻ ബാങ്ക് ലോകരാണ് പലരും തെരഞ്ഞെടുക്കുക. ലോക്കറിന്റെ വലുപ്പത്തിനും ബ്രാഞ്ചിനും അനുസരിച്ച് ഒരു തുക വാർഷിക വാടകയായി നൽകണം. ബാങ്കിലെ ലോക്കറിൽ നിന്നും സാധനങ്ങൾ നഷ്ടമായാൽ എന്ത് ചെയ്യും? തീപിടിത്തം, മോഷണം, കവർച്ച എന്നിവയ്ക്ക് ബാങ്ക് എന്താണ് നഷ്ടപരിഹാരം നൽകുക. ബാങ്കിന്റെ അശ്രദ്ധമൂലം ലോക്കറിലുള്ള വസ്തുക്കൾക്ക് കേടുപാടുകൾ ഉണ്ടാകുകയാണെങ്കിൽ ബാങ്ക് ബാധ്യത ഏറ്റെടുക്കണം. അതായത്, ലോക്കറിന്റെ നിലവിലുള്ള വാർഷിക വാടകയുടെ നൂറിരട്ടിക്ക് തുല്യമായ തുക ബാങ്കുകൾ അടയ്ക്കാൻ ബാധ്യസ്ഥരാണ്. ഉദാഹരണമായി, ലോക്കർ വാടക 2000 രൂപയാണെങ്കിൽ, ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന തുക പരിഗണിക്കാതെ ബാങ്ക് 200,000 രൂപ നൽകണം. 

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബി‌ഐയുടെ വെബ്സൈറ്റ് അനുസരിച്ച് തീപിടുത്തം, മോഷണം, കവർച്ച, കെട്ടിട തകർച്ച തുടങ്ങിയ സംഭവങ്ങൾ കാരണം ലോക്കറിൽ സൂക്ഷിച്ച വസ്തുക്കൾ നഷ്ടപ്പെട്ടാൽ ബാങ്കുകളുടെ ബാധ്യത ലോക്കറിന്റെ നിലവിലുള്ള വാർഷിക വാടകയുടെ നൂറിരട്ടിക്ക് തുല്യമായിരിക്കും. 

അതേസമയം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുൾപ്പെടെ പുതുക്കിയ ലോക്കർ കരാറുകളിൽ പറഞ്ഞിരിക്കുന്നതുപോലെ, ലോക്കറുകളിൽ പണമോ കറൻസിയോ സൂക്ഷിക്കുന്നത് അനുവദനീയമല്ല. ബാങ്ക് ലോക്കറുകൾ ആഭരണങ്ങളും രേഖകളും പോലെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സംരക്ഷിക്കുന്നത് പോലെയുള്ള നിയമാനുസൃതമായ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ്.  

ബാങ്ക് ലോക്കർ ഉടമകൾ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് മുമ്പ് വാടക മുഴുവൻ നൽകണം. മാത്രമല്ല, ബാങ്ക് ലോക്കർ ഉടയും തമ്മിൽ ഒരു കരാറിൽ ഒപ്പിടേണ്ടതുമുണ്ട്. ഉപഭോക്താവ് അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാണെന്ന് ഉറപ്പാക്കാൻ പുതിയ ലോക്കർ കരാർ നൽകാനും ആർബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്കർ തുറക്കുന്നതിന് മുമ്പ് ബാങ്ക് പ്രോട്ടോക്കോൾ പാലിക്കും. 

PREV
click me!

Recommended Stories

ഇൻഡി​ഗോ പ്രതിസന്ധി: വിമാന ടിക്കറ്റ് വില കുറയും, ഇടപെട്ട് സർക്കാർ; നിരക്ക് കുറയ്ക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?