തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നൽകി ഈ ബാങ്ക്; വാട്ട്‌സ്ആപ്പിലെ വ്യാജ മെസ്സേജ് സൂക്ഷിക്കുക

Published : Aug 26, 2023, 04:59 PM IST
തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നൽകി ഈ ബാങ്ക്; വാട്ട്‌സ്ആപ്പിലെ വ്യാജ മെസ്സേജ് സൂക്ഷിക്കുക

Synopsis

വ്യക്തികളുടെ സാമ്പത്തിക വിവരങ്ങൾ മോഷ്ടിക്കുന്നതിലൂടെ വലിയ തട്ടിപ്പുകൾ നടക്കുന്നുണ്ട്. വാട്ട്‌സ്ആപ്പ് തട്ടിപ്പുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ കൂടി വരുന്നത്.   

ദില്ലി: സാങ്കേതികവിദ്യ പുരോഗമിച്ചതോടെ എല്ലാ മേഖലയിലും മാറ്റം പ്രകടമായിരുന്നു. ഇപ്പോൾ ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ ഉപയോക്തൃ സൗഹൃദവും കാര്യക്ഷമവുമായി മാറിയിരിക്കുന്നു. ബില്ലുകൾ അടയ്ക്കാനും പണമടയ്ക്കാനും പണം അയയ്ക്കാനും നിമിഷങ്ങൾക്കകം സാധിക്കും. ഇതോടൊപ്പം തന്നെ രാജ്യത്തെ സൈബർ  കുറ്റകൃത്യങ്ങളും ഉയർന്നിട്ടുണ്ട്. ക്തികളുടെ സാമ്പത്തിക വിവരങ്ങൾ മോഷ്ടിക്കുന്നതിലൂടെ വലിയ തട്ടിപ്പുകൾ നടക്കുന്നുണ്ട്. വാട്ട്‌സ്ആപ്പ് തട്ടിപ്പുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ പ്രാധാന്യം നേടിയ ഒരു തരം തട്ടിപ്പ്.

ALSO READ: മ്യൂച്വൽ ഫണ്ട് എസ്ഐപിയിൽ നിക്ഷേപിക്കുന്നുണ്ടോ? നഷ്ടം വരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഇത്തരം പ്രശ്നങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ  ഇന്റർനെറ്റിൽ പ്രചരിക്കുന്ന വ്യാജ അറിയിപ്പിനെക്കുറിച്ച് ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വ്യാജ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ചേരുന്നതിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബാങ്ക്. 

ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരുമ്പോൾ ബാങ്ക് ഓഫ് ബറോഡയുടെ ഉപഭോക്താവാണെങ്കിൽ 50,000 രൂപ വായ്പ ലഭിക്കുമെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ചില വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രചരിക്കുന്നതായി ബാങ്ക് ഓഫ് ബറോഡ ചൂണ്ടികാണിക്കുന്നു. 

"നിങ്ങൾക്ക് ബാങ്ക് ഓഫ് ബറോഡയിൽ അക്കൗണ്ട് ഉണ്ടെങ്കിൽ, ഉടൻ അപേക്ഷിക്കൂ, 50,000 രൂപ തികച്ചും സൗജന്യമായി നേടൂ. അടുത്തിടെ ബാങ്ക് ഓഫ് ബറോഡ വേൾഡ് ഡിജിറ്റൽ ലോൺ നൽകിയിട്ടുണ്ട്, അതിൽ നിങ്ങളുടെ വീട്ടിൽ ഇരുന്നുകൊണ്ട് 50,000 രൂപ വായ്പ ലഭിക്കും. ഏതാനും മിനിറ്റുകൾക്കുള്ളിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താൻ ഈ  വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ ആവശ്യപ്പെടുന്നു," എന്ന വ്യാജ സന്ദേശം ബാങ്ക് ഓഫ് ബറോഡയുടെ പേരിൽ പ്രചരിക്കുന്നതായി ബാങ്ക് ആരോപിക്കുന്നു. ഉപഭോക്താക്കൾ ഇത്തരത്തിലുള്ള വ്യാജ ഗ്രൂപ്പുകളിൽ അംഗമാകരുതെന്ന് ബാങ്ക് വ്യക്തമാക്കുന്നു. 


സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം

PREV
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ