എപ്പോൾ വേണമെങ്കിലും ഭാഗികമായി പിന്‍വലിക്കാം, എഫ്ഡിയുടെ പലിശയും; കിടിലന്‍ ഓഫറുമായി ഈ ബാങ്ക്

Published : Jan 16, 2025, 05:48 PM IST
എപ്പോൾ വേണമെങ്കിലും ഭാഗികമായി പിന്‍വലിക്കാം, എഫ്ഡിയുടെ പലിശയും; കിടിലന്‍ ഓഫറുമായി ഈ ബാങ്ക്

Synopsis

ഈ പദ്ധതി പ്രകാരം, ഉപഭോക്താക്കള്‍ക്ക് അവരുടെ നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശ നിരക്കുകള്‍ ലഭിക്കും,

യര്‍ന്ന പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ കാലാവധിയെത്തുന്നതിന് മുമ്പ് പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നിക്ഷേപകര്‍ക്ക് പലപ്പോഴും വെല്ലുവിളിയാണ്. എന്നാല്‍ ഒരേ സമയം എഫ്ഡിയുടെ ഉയര്‍ന്ന പലിശ ലഭിക്കുകയും , നിക്ഷേപത്തുക ഭാഗികകമായി പിന്‍വലിക്കാനുള്ള അവസരം ഉണ്ടാവുകയും ചെയ്താലോ? ഇത്തരത്തിലൊരു സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ബാങ്ക് ഓഫ് ബറോഡ. ബാങ്ക് ഓഫ് ബറോഡ ലിക്വിഡ് ഫിക്സഡ് ഡെപ്പോസിറ്റ് എന്ന പേരില്‍ ആരംഭിച്ച ഈ പദ്ധതി പ്രകാരം, ഉപഭോക്താക്കള്‍ക്ക് അവരുടെ നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശ നിരക്കുകള്‍ ലഭിക്കും, ആവശ്യമെങ്കില്‍, എഫ്ഡി നടപടിക്രമം ലംഘിക്കാതെ തന്നെ ആവശ്യമുള്ളത്ര തുക ഭാഗികമായി പിന്‍വലിക്കാനും കഴിയും.സുരക്ഷിത നിക്ഷേപം ആഗ്രഹിക്കുന്നവര്‍ക്ക് ഈ സൗകര്യം വളരെ പ്രയോജനകരമാണ്, കൂടാതെ ആവശ്യമുള്ളപ്പോഴെല്ലാം പണം പിന്‍വലിക്കാനുള്ള സൗകര്യവും ഇതിനുണ്ട്.

പെട്ടെന്ന് പണം ആവശ്യമായി വന്നാല്‍, മുഴുവന്‍ എഫ്ഡിയും പിന്‍വലിക്കാതെ കുറച്ച് പണം പിന്‍വലിക്കാം എന്നാണ് ഇതിന്‍റെ നേട്ടം. ഇതിനുശേഷം ബാക്കി തുകയ്ക്ക് മുന്‍കൂട്ടി നിശ്ചയിച്ച പലിശ നിരക്ക് അനുസരിച്ച്  തുടര്‍ന്നും ലഭിക്കും. ഇതോടെ, ഉപഭോക്താക്കള്‍ക്ക് മികച്ച വരുമാനം നേടാന്‍ മാത്രമല്ല, ആവശ്യമുള്ള സമയത്ത് എളുപ്പത്തില്‍ പണം ലഭ്യമാക്കാനും കഴിയും. ഈ ലിക്വിഡ് എഫ്ഡി അക്കൗണ്ട് കുറഞ്ഞത് 5,000 രൂപ ഉപയോഗിച്ച് ആരംഭിക്കാം. ഈ എഫ്ഡിയുടെ കാലാവധി 12 മാസം മുതല്‍ 60 മാസം വരെ വരെയാണ്. ആവശ്യമെങ്കില്‍ ഉപഭോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും 1,000 രൂപയുടെ ഗുണിതങ്ങളായി ഭാഗികമായി പിന്‍വലിക്കാം.

ബാങ്ക് ഓഫ് ബറോഡയുടെ ലിക്വിഡ് എഫ്ഡിയുടെ പലിശ നിരക്ക് ബാങ്കിന്‍റെ നിലവിലെ ടേം ഡെപ്പോസിറ്റ് പലിശ നിരക്കുകള്‍ പ്രകാരമായിരിക്കും. സാധാരണ പൗരന്മാര്‍ക്ക്, ഈ പലിശ നിരക്ക് 4.25% മുതല്‍ 7.15% വരെയാണ്. അതേസമയം, മുതിര്‍ന്ന പൗരന്മാര്‍ക്ക് അധിക പലിശ നിരക്കുകള്‍ ലഭിക്കും . ഈ എഫ്ഡിയില്‍ പണം നിക്ഷേപിക്കുന്ന ഒരു ഉപഭോക്താവ് 5 ലക്ഷം രൂപ വരെയുള്ള എഫ്ഡിയില്‍ 12 മാസം പൂര്‍ത്തിയാക്കിയ ശേഷം ഭാഗികമായി പണം പിന്‍വലിക്കുകയാണെങ്കില്‍, പിഴ ഈടാക്കില്ല.

PREV
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം