അംബാനിയുടെ ആന്റിലിയയ്ക്ക് തുല്യമാകുമോ? ബെംഗളൂരുവിലെ ഏറ്റവും വിലപിടിപ്പുള്ള വീട് സ്വന്തമാക്കിയ ശതകോടീശ്വരൻ

Published : Sep 05, 2023, 04:00 PM ISTUpdated : Sep 07, 2023, 03:00 PM IST
അംബാനിയുടെ ആന്റിലിയയ്ക്ക് തുല്യമാകുമോ? ബെംഗളൂരുവിലെ ഏറ്റവും വിലപിടിപ്പുള്ള വീട് സ്വന്തമാക്കിയ ശതകോടീശ്വരൻ

Synopsis

ആഡംബരം അംബാനിയോളം വരില്ലെങ്കിലും ബെംഗളൂരുവിലെ ഏറ്റവും വിലപിടിപ്പുള്ള വീട് സ്വന്തമാക്കിയ ശതകോടീശ്വരൻ ഒട്ടും പിന്നിലല്ല. പരമ്പരാഗതവും ആധുനികവുമായ വാസ്തുവിദ്യയുടെ സമന്വയമാണ് ഈ വീട്.

രാജ്യത്തെ ഏറ്റവും ചെലവേറിയതും ആഡംബരപൂർണവുമായ ഭവനമാണ് മുകേഷ് അംബാനിയുടെ വസതിയായ ആന്റിലിയ. അംബാനിയുടെ ആഡംബര വീടിന്റെ ഏകദേശ വില 1500 രൂപയാണ്. ആഡംബരം അംബാനിയോളം വരില്ലെങ്കിലും  ബെംഗളൂരുവിലെ ഏറ്റവും വിലപിടിപ്പുള്ള വീട് സ്വന്തമാക്കിയ ശതകോടീശ്വരൻ അസിം പ്രേംജി ഒട്ടും പിന്നിലല്ല. .

വിപ്രോയുടെ ചെയർപേഴ്‌സണും രാജ്യത്തെ മികച്ച വ്യവസായികളിൽ ഒരാളുമായ കോടീശ്വരൻ അസിം പ്രേംജി ബെംഗളൂരുവിൽ 350 കോടിയിലധികം വിലമതിക്കുന്ന വീട് ഉണ്ടെന്നാണ് റിപ്പോർട്ട്. ബെംഗ്ലൂരിലെ വൈറ്റ്ഫീൽഡിലാണ് അസിം പ്രേംജിയുടെ ആഡംബര ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്,  ഏകദേശം 0.5 ഏക്കറിൽ 6000 ചതുരശ്ര അടി വിസ്തൃതിയിലാണ് വീട് നില കൊള്ളുന്നത്. ഒരു വ്യവസായിയും സംരംഭകനും എന്ന നിലയിലുള്ള അസിം പ്രേംജിയുടെ നേട്ടങ്ങൾ പ്രകടമാക്കുന്ന രീതിയിൽ നിർമ്മിച്ചതാണ് ഈ വീട്. ഗ്രാമീണതയും  പൗരാണികതയും ഇടകലർന്നതാണ് ഇതിന്റെ ഇന്റീരിയർ. 

ALSO READ: ഈ വരുമാനങ്ങൾക്ക് നികുതി വേണ്ട; ആദായ നികുതി ലാഭിക്കാൻ സഹായിക്കുന്ന 5 ഐഡിയകൾ

പുറമേ ഇഷ്ടിക മതിലും കല്ലും കാണാമെങ്കിലും  പരമ്പരാഗതവും ആധുനികവുമായ വാസ്തുവിദ്യയുടെ സമന്വയമാണ് ഇത്. തന്റെ വീടിന്റെ ഗ്രാൻഡ് ഹാളിനുള്ളിൽ പ്രേംജി വിലകൂടിയ കലാസൃഷ്ടികളും പ്രദർശിപ്പിക്കുന്നു. അത്യാധുനിക ഹോം തിയേറ്റർ, ജിംനേഷ്യം, വൈവിധ്യമാർന്ന പൂക്കളുള്ള ആഡംബര പൂന്തോട്ടം എന്നിവയും ഇവിടെയുണ്ട്. 

പിതാവിന്റെ മരണശേഷം തന്റെ  21-ാം വയസ്സിൽ ആണ് അസിം പ്രേംജി വിപ്രോയുടെ ചുമതല ഏറ്റെടുക്കുന്നത്. കൂടാതെ ഇന്ത്യയിൽ നിന്ന് ഐബി‌എമ്മിനെ പുറത്താക്കിയതിന് ശേഷം ആ വിടവ് നികത്താൻ ഹെയർ കെയർ ആൻഡ് ടോയ്‌ലറ്ററീസ് കമ്പനിയെ ഐടി മേഖലയിലേക്ക് വ്യാപിപ്പിക്കുകയും പുതിയ വിപണി തുറക്കുകയും ചെയ്തു. അസിം പ്രേംജി 

അസിം പ്രേംജിയുടെ ജീവിതശൈലി വിജയത്തിന്റെയും ആഡംബരത്തിന്റെയും തെളിവാണ്. ഫോർബ്സ് പറയുന്നതനുസരിച്ച്,  അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള ആസ്തി 11.5 ബില്യൺ യുഎസ് ഡോളറാണ്, അതായത്  95,000 കോടി രൂപ. പിതാവിന് പിന്നാലെ പ്രേംജിയുടെ മകൻ റഷീദ് അടുത്തിടെ വിപ്രോയുടെ എക്‌സിക്യൂട്ടീവ് ചെയർമാനായി ചുമതലയേറ്റിരുന്നു 

സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം