സൗജന്യമായി ആധാർ അപ്‌ഡേറ്റ് ചെയ്യണോ? അവസാന തിയതി ഇത്

Published : Sep 05, 2023, 03:23 PM IST
സൗജന്യമായി ആധാർ അപ്‌ഡേറ്റ് ചെയ്യണോ? അവസാന തിയതി ഇത്

Synopsis

ആധാർ കാർഡ് അപ്‌ഡേറ്റിനായി ഗവൺമെന്റ് ഒരിക്കലും ഐഡന്റിറ്റി പ്രൂഫ് അല്ലെങ്കിൽ അഡ്രസ് ഡോക്യുമെന്റുകൾ വാട്ട്‌സ്ആപ്പ് വഴിയോ ഇമെയിൽ വഴിയോ ആവശ്യപ്പെടുന്നില്ലെന്ന് യുഐഡിഎഐ അടുത്തിടെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

ദില്ലി: ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാനുണ്ടെങ്കിൽ ഉടനെ ചെയ്യുന്നതായിരിക്കും ഉചിതം. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യുന്നതിന് 50 രൂപ ഫീസ് ഈടാക്കുന്നുണ്ട്. എന്നാൽ ഈ സേവനം സെപ്റ്റംബർ 14 വരെ സൗജന്യമായി ലഭ്യമാണ്.  പേര്, വിലാസം, ജനനത്തീയതി,തുടങ്ങിയ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാം. 

നേരത്തെ ജൂൺ 14 വരെ ഈ സൗജന്യ സേവനം ലഭ്യമായിരുന്നെങ്കിലും പിന്നീട് 3 മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഓൺലൈൻ അപ്‌ഡേറ്റുകൾക്ക് മാത്രമേ സൗജന്യ സേവനം ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഓഫ്‌ലൈൻ കേന്ദ്രങ്ങളിൽ ഉപഭോക്താക്കൾ ഫീസ് അടയ്ക്കണം. 

ALSO READ: ഈ വരുമാനങ്ങൾക്ക് നികുതി വേണ്ട; ആദായ നികുതി ലാഭിക്കാൻ സഹായിക്കുന്ന 5 ഐഡിയകൾ

അതേസമയം, ഫോട്ടോ, ഐറിസ്, മറ്റ് ബയോമെട്രിക് ഡാറ്റ എന്നിവ അടുത്തുള്ള ആധാർ എൻറോൾമെന്റ് കേന്ദ്രം സന്ദർശിച്ച് മാത്രമേ അപ്‌ഡേറ്റ് ചെയ്യാനാകൂ എന്നതുകൂടി ശ്രദ്ധിക്കുക. ഉപയോക്താക്കൾക്ക് അവരുടെ ആധാർ കാർഡ് വിശദാംശങ്ങൾ ഓൺലൈനിൽ അപ്‌ഡേറ്റ് ചെയ്യാൻ സ്വീകരിക്കാവുന്ന ചില ഘട്ടങ്ങൾ ഇതാ.

ആധാർ കാർഡ് എങ്ങനെ അപ്ഡേറ്റ് ചെയ്യാം:

* യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക
* 'എന്റെ ആധാർ' മെനുവിലേക്ക് പോകുക.
* 'നിങ്ങളുടെ ആധാർ അപ്‌ഡേറ്റ് ചെയ്യുക' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക
* 'അപ്‌ഡേറ്റ് ചെയ്യുക' എന്നതിൽ ക്ലിക്ക് ചെയ്ത്  തുടരുക’ എന്നത് തിരഞ്ഞെടുക്കുക
* ആധാർ കാർഡ് നമ്പർ നൽകുക
* ക്യാപ്‌ച വെരിഫിക്കേഷൻ നടത്തുക
* 'ഒട്ടിപി നൽകുക
* 'ഡെമോഗ്രാഫിക്‌സ് ഡാറ്റ അപ്‌ഡേറ്റ് ചെയ്യുക' എന്ന ഓപ്ഷനിലേക്ക് പോകുക
* അപ്‌ഡേറ്റ് ചെയ്യാൻ വിശദാംശങ്ങളുടെ ഓപ്ഷൻ തിരഞ്ഞെടുക്കുക
* പുതിയ വിശദാംശങ്ങൾ നൽകുക
* ആവശ്യമുള്ള ഡോക്യൂമെന്റസ്  സ്കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യുക
* നൽകിയ വിവരങ്ങൾ കൃത്യമാണോയെന്ന് പരിശോധിക്കുക
* ഓടിപി ഉപയോഗിച്ച് സാധൂകരിക്കുക

ആധാർ കാർഡ് അപ്‌ഡേറ്റിനായി ഗവൺമെന്റ് ഒരിക്കലും ഐഡന്റിറ്റി പ്രൂഫ് അല്ലെങ്കിൽ അഡ്രസ് ഡോക്യുമെന്റുകൾ വാട്ട്‌സ്ആപ്പ് വഴിയോ ഇമെയിൽ വഴിയോ ആവശ്യപ്പെടുന്നില്ലെന്ന് യുഐഡിഎഐ അടുത്തിടെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  ആധാർ കാർഡുമായി ബന്ധപ്പെട്ട തട്ടിപ്പുകളും തട്ടിപ്പുകളും ഇന്ത്യയിൽ വർധിച്ചതിന് പിന്നാലെയാണിത്. പൗരന്മാരെ കബളിപ്പിച്ച് വിശദാംശങ്ങൾ കൈക്കലാക്കി ഇവ ദുരുപയോഗം ചെയ്യാം.

സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം

PREV
Read more Articles on
click me!

Recommended Stories

ബ്രസീലുമല്ല, യൂറോപ്പുമല്ല; റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയെ പിന്തള്ളി ഈ രാജ്യം
എന്താണ് പിഐപി? ധൈര്യമായി നേരിടാം; ജീവനക്കാരുടെ അവകാശങ്ങള്‍ അറിയാം