ഇനി 'സൂപ്പർ കൂൾ' ആകാം; ശീതള പാനീയങ്ങളുടെ ശ്രേണി വിപുലീകരിച്ച് ബിസ്‌ലേരി

By Web TeamFirst Published May 30, 2023, 4:10 PM IST
Highlights

ഫിസി കോള, ഓറഞ്ച്, ജീര എന്നീ വിഭാഗങ്ങളെ ഉൾപ്പെടുത്തി കമ്പനി കൂടുതൽ വേരിയന്റുകളും ഫ്ലേവറുകളും പുറത്തിറക്കിയിട്ടുണ്ട്.

ദില്ലി: കാർബണേറ്റഡ് ശീതള പാനീയങ്ങളുടെ നിര വർദ്ധിപ്പിക്കാൻ കുടിവെള്ള കമ്പനിയായ ബിസ്ലേരി ഇന്റർനാഷണൽ. രാജ്യത്ത് താപനില കുത്തനെ ഉയർന്നതിയോടെ ശീതളപാനീയങ്ങളുടെ ആവശ്യം വർദ്ധിക്കുകയാണ്. ഇതോടെ വിപണിയിലേക്ക് കൂടുതൽ ശീതള പാനീയങ്ങൾ എത്തിക്കുകയാണ് ബിസ്ലേരി. 

സ്‌പൈസി, ജീര, പോപ്പ് എന്നീ സബ് ബ്രാൻഡുകൾക്ക് കീഴിൽ യഥാക്രമം ഫിസി കോള, ഓറഞ്ച്, ജീര എന്നീ വിഭാഗങ്ങളെ ഉൾപ്പെടുത്തി കമ്പനി കൂടുതൽ വേരിയന്റുകളും ഫ്ലേവറുകളും പുറത്തിറക്കിയിട്ടുണ്ട്. ബിസ്‌ലേരി ഇതിനകം തന്നെ ബിസ്‌ലേരി ലിമോനാറ്റ ബ്രാൻഡിന് കീഴിൽ കാർബണേറ്റഡ് പാനീയങ്ങൾ വിൽക്കുന്നുണ്ട്.

ALSO READ: ചോക്ലേറ്റ് വമ്പന്മാരോട് പട പൊരുതാൻ മുകേഷ് അംബാനി; ലക്ഷ്യം ഇതോ..

പുതിയ രുചി ഇഷ്ടപ്പെടുന്നവരെയും യുവാക്കളെയും ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതെന്ന് ബിസ്ലേരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ വൈസ് ചെയർപേഴ്‌സൺ ജയന്തി ചൗഹാൻ പറഞ്ഞു. ഡിജിറ്റൽ, സോഷ്യൽ മീഡിയ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാർക്കറ്റിംഗ് കാമ്പെയ്‌നുകൾ പുതിയ ഉൽപ്പന്നങ്ങളുടെ വിപണനത്തെ കൂടുതൽ സഹയിക്കുമെന്നും അവർ പറഞ്ഞു. ഐ‌പി‌എൽ മത്സരങ്ങളിൽ ഹൈഡ്രേഷൻ പങ്കാളിയായി ബിസ്‌ലേരി പോപ്പിന്റെയും ബിസ്‌ലേരി റെവയുടെയും സാമ്പിളിംഗ് തുടങ്ങിയതായും അവർ അറിയിച്ചു. 

പുതിയ ഉത്പന്നങ്ങളുടെ കാമ്പയിനുകൾക്കായി ബിസ്‌ലേരി നിരവധി സെലിബ്രിറ്റികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഓറഞ്ച് രുചിയുള്ള കാർബണേറ്റഡ് പാനീയമായ പോപ്പിന്റെ പരസ്യത്തിൽ നടനും സംഗീതജ്ഞനുമായ സബാ ആസാദും നടൻ അർമാൻ റൽഹാനുമുണ്ട്. അതേസമയം, കോള വേരിയന്റായ ബിസ്ലേരി റെവയുടെ മുഖമാണ് ഒടിടി നടൻ ആഷിം ഗുലാത്തി. ബിസ്‌ലേരി സ്‌പൈസി ജീരയിൽ അഞ്ജലി ശിവരാമനാണ് ഉൽപ്പന്നത്തിന്റെ മുഖമുദ്ര. സ്റ്റോറുകളിൽ 160 മില്ലി, 600 മില്ലി, ഒരു ലിറ്റർ ബോട്ടലുകളിൽ ഇവ ലഭ്യമാകും.
 

click me!