ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂല്യത്തിലെത്തി ബിറ്റ്കോയിൻ

Published : Feb 20, 2021, 10:23 PM IST
ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂല്യത്തിലെത്തി ബിറ്റ്കോയിൻ

Synopsis

ഒരാഴ്ച മുമ്പത്തെ മൂല്യത്തിൽ നിന്ന് 18 ശതമാനം വളർച്ചയാണ് നേടിയത്. ഒരു വർഷത്തിനിടെ 92 ശതമാനം വളർച്ച നേടാനായി.

ദില്ലി:ഏഷ്യൻ വിപണിയിൽ ബിറ്റ്കോയിൻ ശനിയാഴ്ച  ഉണ്ടാക്കിയത് ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം. ഒരു ബിറ്റ്കോയിന്റെ മൂല്യം 56620 ഡോളറിലെത്തി. ഒരാഴ്ച മുമ്പത്തെ മൂല്യത്തിൽ നിന്ന് 18 ശതമാനം വളർച്ചയാണ് നേടിയത്. ഒരു വർഷത്തിനിടെ 92 ശതമാനം വളർച്ച നേടാനായി.

ലോകത്താകമാനം നിക്ഷേപകരിൽ നിന്നുണ്ടായ അനുകൂല പെരുമാറ്റമാണ് മൂല്യ വർധനവിന്റെ കാരണം. ടെസ്ല കമ്പനി, മാസ്റ്റർകാർഡ് കമ്പനി, ബിഎൻവൈ മെല്ലോൺ കമ്പനി തുടങ്ങിയവരുടെ അനുകൂല പെരുമാറ്റവും നേട്ടമായി. ലോകത്തെ രണ്ടാമത്തെ വലിയ ക്രിപ്റ്റോകറൻസിയായ എതർ മൂല്യത്തിലും വർധനവാണ്. ഒരാഴ്ചക്കിടെ 12 ശതമാനം നേട്ടമുണ്ടാക്കി. 2040.62 ഡോളറിലെത്തി.

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്