ബ്രിട്ടാനിയക്ക് പുതിയ സാരഥി; അറിയാം രാജ്‌നീത് കോഹ്‌ലിയെ

Published : Sep 24, 2022, 06:03 PM IST
ബ്രിട്ടാനിയക്ക് പുതിയ സാരഥി; അറിയാം രാജ്‌നീത് കോഹ്‌ലിയെ

Synopsis

ബ്രിട്ടാനിയയുടെ അമരത്തേക്ക്  രാജ്‌നീത് കോഹ്‌ലി. ഏഷ്യൻ പെയിന്റ്‌സ് ലിമിറ്റഡിലും കൊക്കകോള കമ്പനിയിൽ നിന്നും പരിചയ സമ്പത്തുമായി കോഹ്ലി എത്തുമ്പോൾ ബ്രിട്ടനിയ്ക്കുള്ള മാറ്റങ്ങൾ   

ദില്ലി: ജനപ്രിയ ബിസ്‌ക്കറ്റുകളായ ഗുഡ് ഡേ, ടൈഗർ എന്നിവയുടെ നിർമ്മാതാക്കളായ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് രാജ്‌നീത് കോഹ്‌ലിയെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. ഡൊമിനോസ് ഇന്ത്യയുടെ പ്രസിഡന്റും ചീഫ് ബിസിനസ് ഓഫീസറുമായിരുന്നു കോഹ്‌ലി. ഏഷ്യൻ പെയിന്റ്‌സ് ലിമിറ്റഡിലും കൊക്കകോള കമ്പനിയിലും രാജ്‌നീത് കോഹ്‌ലി നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്

കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനിടയിൽ വ്യവസായം തിരികെ പിടിക്കാനുള്ള ബ്രിട്ടാനിയയുടെ ശ്രമത്തിനിടയിൽ ആണ് സിഇഒ സ്ഥാനത്തേക്കുള്ള രാജ്‌നീത് കോഹ്‌ലിയുടെ നിയമനം.  ഓഗസ്റ്റിൽ ബ്രിട്ടാനിയ 13.4 ശതമാനം നഷ്ടത്തിലായിരുന്നു. 

Read Also:  ഇൻഫോസിസിനെയും വിപ്രോയെയും തള്ളി കേന്ദ്രം; മൂൺലൈറ്റിംഗ് തെറ്റല്ല

ബ്രിട്ടാനിയയുടെ ബിസിനസ്സ് വർദ്ധിപ്പിക്കാനും ആത്മവിശ്വാസത്തോടെ ടീമിനെ നയിക്കാനും രാജ്‌നീത് കോഹ്‌ലിക്ക് സാധിക്കുമെന്നാണ് ബോർഡിന്റെ വിശ്വാസം. മുൻപ് ജോലി ചെയ്ത സ്ഥാപനങ്ങളിൽ രാജ്‌നീത് കോഹ്‌ലിയുടെ വൈദഗ്ദ്യം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. 

100 വർഷത്തിലേറെ പഴക്കമുള്ള ബ്രിട്ടാനിയ കമ്പനി വടക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലായി 80-ലധികം രാജ്യങ്ങളിൽ പടർന്നു കിടക്കുന്ന വ്യവസായ സ്ഥാപനമാണ്. ബിസ്‌ക്കറ്റുകൾക്ക് പുറമെ കേക്ക്, ബ്രെഡ്, പാലുൽപ്പന്നങ്ങൾ എന്നിവയും ബ്രിട്ടാനിയയുടേതായി വിപണിയിൽ എത്തുന്നു. 

സമ്പന്ന പട്ടികയിൽ ഇടംനേടി ഈ യുവ സംരംഭകർ

ഐഎഫ്എൽ വെൽത്ത്-ഹുറുൺ ഇന്ത്യയുടെ സമ്പന്ന പട്ടികയിൽ ഇടംനേടുന്ന ഏറ്റവും പ്രായം കുറഞ്ഞ സംരംഭകരായി ക്വിക്ക് ഡെലിവറി സ്റ്റാർട്ടപ്പായ സെപ്‌റ്റോയുടെ സഹസ്ഥാപകരായ കൈവല്യ വോഹ്‌റയും ആദിത് പാലിച്ചയും. 1000 കോടി ക്ലബ്ബിൽ കയറിയ  കൈവല്യ പട്ടികയിൽ 1036-ാം സ്ഥാനത്താണ്. 950-ാം സ്ഥാനത്താണ് ആദിത് പാലിച്ച. 

1000 കോടിയാണ് കൈവല്യ വോഹ്‌റയുടെ ആസ്തി.  ആദിത് പാലിച്ചയുടെ ആസ്തി 1,200 കോടി രൂപയാണ്. സെപ്‌റ്റോ സ്ഥാപകരായ കൈവല്യ വോഹ്‌റയും ആദിത് പാലിച്ചയും നേരത്തെ ഇ-കൊമേഴ്‌സ് വിഭാഗത്തിൽ ഫോബ്‌സ് മാസികയുടെ "30 അണ്ടർ 30 (ഏഷ്യ ലിസ്റ്റ്)" ൽ ഇടം നേടിയിരുന്നു. ഹുറുൺ ഇന്ത്യ ഫ്യൂച്ചർ യൂണികോൺ ഇൻഡക്‌സ് 2022-ലെ ഏറ്റവും പ്രായം കുറഞ്ഞ സ്റ്റാർട്ട്-അപ്പ് സ്ഥാപകർ കൂടിയാണ് രണ്ട്  

PREV
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ