മികച്ച റോഡുകള്‍, മാലിന്യ പ്രശ്നത്തിന് പരിഹാരം; സമഗ്ര വികസനം ലക്ഷ്യമിട്ട് ബെംഗളൂരു നഗരസഭാ ബജറ്റ്

Published : Apr 04, 2022, 04:36 PM ISTUpdated : Apr 04, 2022, 05:28 PM IST
മികച്ച റോഡുകള്‍, മാലിന്യ പ്രശ്നത്തിന് പരിഹാരം; സമഗ്ര വികസനം ലക്ഷ്യമിട്ട് ബെംഗളൂരു നഗരസഭാ ബജറ്റ്

Synopsis

കെട്ടിട നികുതി പിരിവിന് ബജറ്റില്‍ ഊന്നൽ നൽകിയിട്ടുണ്ട്. നികുതി പിരിവിലൂടെ  ₹1,500 കോടി സമാഹരിക്കാനാണ് നഗരസഭയുടെ ലക്ഷ്യം.

ബെംഗളൂരു:  പതിനായിരം കോടി രൂപയുടെ സമഗ്ര വികസന പദ്ധതിയുമായി ബെംഗളൂരു നഗരസഭയുടെ 2022-23 ബജറ്റ് പ്രഖ്യാപനം.  2022 മാർച്ച് 31-ന് പൊതുജനങ്ങൾക്കായി പുറത്തിറക്കിയ ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ബജറ്റിൽ  10,480 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേ കാലയളവില്‍  10,484 കോടി രൂപ വരുമാനവും പ്രതീക്ഷിക്കുന്നുണ്ട്.

ബജറ്റില്‍ പൊതുമരാമത്ത് രംഗത്ത് വലിയൊരു തുക നീക്കി വച്ചിട്ടുണ്ട്. നഗരത്തിലെ റോഡുകളുടെ മുഖം മിനിക്കുക എന്ന ലക്ഷ്യത്തോടെ പൊതുമരാമത്തിനായി ബജറ്റിലെ 30 ശതമാനം വിഹിതം വകയിരുത്തി. ഏകദേശം 3,148.12 കോടി രൂപയും അറ്റകുറ്റപ്പണികൾക്കും 12% (₹ 1,234.72 കോടി) പേഴ്‌സണൽ ചെലവുകൾക്കുമായി 4,838.26 കോടി രൂപ ചെലവിന്റെ 46% നീക്കിവച്ചിട്ടുണ്ട്.

കെട്ടിട നികുതി പിരിവിന് ബജറ്റില്‍ ഊന്നൽ നൽകിയിട്ടുണ്ട്. നികുതി പിരിവിലൂടെ  ₹1,500 കോടി സമാഹരിക്കാനാണ് നഗരസഭയുടെ ലക്ഷ്യം. കെട്ടിട നികുതി അടയ്ക്കുന്നതില്‍ പിഴവ് വരുത്തുന്നവരില്‍ നിന്നും പിഴ ഈടാക്കുമെന്നും നഗരസഭ ബജറ്റില്‍ വ്യക്തമാക്കുന്നു.   അതേസമയം ബജറ്റ് റിപ്പോര്‍ട്ട് പുറത്ത് വിട്ടാന്‍ വൈകിയതിനെതിരെ നമ്മ ബെംഗ്ലൂരു ഫൌണ്ടേഷന്‍ ജനറല്‍ മാനേജര്‍  വിനോദ് ജേക്കബ് രംഗത്ത് വന്നു.  ബിബിഎംപി നിയമത്തിലെ സെക്ഷൻ 196 അനുസരിച്ച്, അടുത്ത സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് കുറഞ്ഞത് മൂന്നാഴ്ച മുമ്പെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് പ്രഖ്യാപിക്കണം. ബെംഗളൂരു സംസ്ഥാനത്തിന്റെ തലസ്ഥാനവും പ്രധാന വരുമാനം ഉണ്ടാക്കുന്നതുമായ നഗരമായതിനാൽ, നഗരത്തിന്റെ ബജറ്റ് കൂടുതൽ സൂക്ഷ്മമായി ആസൂത്രണം ചെയ്യണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 ബജറ്റുകളുടെ മികച്ച ആസൂത്രണവും നിർവ്വഹണവും കൊണ്ടുവരുന്നതിൽ നമ്മ ബെംഗ്ലൂരു ഫൌണ്ടേഷന്‍ ഇടപെടേണ്ടതുണ്ട്. നഗരത്തെ അലട്ടുന്ന പ്രശ്‌നങ്ങളായ റോഡുകൾ, പാർക്കുകൾ, ചപ്പുചവറുകൾ, മഴവെള്ള അഴുക്കുചാലുകൾ, വെള്ളപ്പൊക്കം, തടാകങ്ങൾ, ടോയ്‌ലറ്റുകൾ തുടങ്ങിയ വിവിധ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ബെംഗളൂരുവിലെ പൗരന്മാർക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യേണ്ടത് കൂടുതൽ പ്രാധാന്യമർഹിക്കുന്നു. പൊതുമരാമത്ത് വകുപ്പിന് എല്ലായ്‌പ്പോഴും ചെലവ് വളരെ വലുതാണ്, എന്നാൽ നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ പ്രതീക്ഷിച്ച പുരോഗതി ഉണ്ടായിട്ടില്ലെന്നും വിനോദ് ജേക്കബ് കുറ്റപ്പെടുത്തി.
 

PREV
click me!

Recommended Stories

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവച്ചു; പടിയിറങ്ങുന്നത് ഇൻഡിഗോ പ്രതിസന്ധി കഴിഞ്ഞ് 2 മാസങ്ങൾക്ക് ശേഷം
വെട്ടിലായി പാകിസ്ഥാനും; കാബിനറ്റ് മന്ത്രിമാര്‍ക്ക് അടുത്ത രണ്ട് മാസത്തേക്ക് ശമ്പളമില്ല! നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് പാക് സർക്കാർ