റോക്കറ്റുപോലെ ഇന്ധന വില; പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിക്കും

Published : Apr 04, 2022, 01:07 AM IST
റോക്കറ്റുപോലെ ഇന്ധന വില; പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിക്കും

Synopsis

137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വര്‍ധനവ് തുടര്‍ച്ചയായി കുതിക്കുകയാണ്. മാര്‍ച്ച് 21 മുതല്‍ തുടങ്ങി ഇതുവരെ ഒരു ദിവസമൊഴികെ തുടര്‍ച്ചയായി വില വര്‍ധിച്ചു.

ദില്ലി: രാജ്യത്ത് ഇന്ധന വില വര്‍ധന തുടരുന്നു. തിങ്കളാഴ്ചയും പെട്രോളിനും ഡീസലിനും വില വര്‍ധിക്കും. പെട്രോള്‍ ലിറ്ററിന് 42 പൈസയാണ് വര്‍ധിക്കുക. ഡീസല്‍ വിലയിലും ലിറ്ററിന് 42 പൈസ വര്‍ധിക്കും. കഴിഞ്ഞ ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു. ഒരു ലിറ്റര്‍ ഡീസലിന് 85 പൈസയും പെട്രോള്‍ ലിറ്ററിന് 87 പൈസയുമാണ് ഇന്നലെ വര്‍ധിപ്പിച്ചത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വര്‍ധനവ് തുടര്‍ച്ചയായി കുതിക്കുകയാണ്. മാര്‍ച്ച് 21 മുതല്‍ തുടങ്ങി ഇതുവരെ ഒരു ദിവസമൊഴികെ തുടര്‍ച്ചയായി വില വര്‍ധിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ 14 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 71 പൈസയാണ് കൂട്ടിയത്. ഡീസലിന് 8 രൂപ 39 പൈസയും കൂട്ടി. തിരുവനന്തപുരത്ത് 115രൂപ 10 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വില 101 രൂപ 83 പൈസയിലെത്തി. കൊച്ചിയില്‍ പെട്രോളിന് 113 രൂപ 2 പൈസയും ഡീസലിന് 99 രൂപ 98 പൈസയുമാണ് വില. കോഴിക്കോട് പെട്രോളിന് 113 രൂപ 19 പൈസയും ഡീസലിന് 100 രൂപ 16 പൈസയുമാണ് പുതുക്കിയ നിരക്ക്.
 

PREV
Read more Articles on
click me!

Recommended Stories

തുരുമ്പെടുക്കുന്ന ഇന്ത്യയുടെ സ്വത്ത്; പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപ, ഏറ്റവും തിരിച്ചടി വൈദ്യുതി മേഖലയ്ക്ക്
ഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം: 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾ