Union Budget 2025: മൊബെൽ ഫോൺ ബാറ്ററി മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വരെ, വില കൂടുന്നവയും കുറയുന്നവയും അറിയാം

Published : Feb 01, 2025, 12:44 PM ISTUpdated : Feb 01, 2025, 03:09 PM IST
Union Budget 2025: മൊബെൽ ഫോൺ ബാറ്ററി മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വരെ, വില കൂടുന്നവയും കുറയുന്നവയും അറിയാം

Synopsis

മൊബെൽ ഫോൺ ബാറ്ററികളുടെ വില കുറയും. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

ദില്ലി: 2025- 2026 വര്‍ഷത്തെ ബജറ്റ് അവതരണം പൂര്‍ത്തിയായിരിക്കുകയാണ്. ആദായ നികുതി പരിധി ഉയര്‍ത്തിയതാണ് ബജറ്റിലെ ഏറ്റവും ഞെട്ടിക്കുന്ന പ്രഖ്യാപനം. ആദായ നികുതിയില്‍ വന്‍ ഇളവാണ് ഉണ്ടായിരിക്കുന്നത്. 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. അതേ സമയം സാധാരണക്കാരെ സംബന്ധിച്ച വലിയ ചര്‍ച്ച ചെലവ് കൂടിയതും ചെലവ് കുറഞ്ഞതുമായ ഉത്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും കാര്യങ്ങളാണ്. 

മൊബെൽ ഫോൺ ബാറ്ററികളുടെ വില കുറയും. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇത് കൂടാതെ 36 ജീവൻ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 6 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവ് വരുത്തിയിട്ടുണ്ട്.

വില കുറയുന്നവ:

1. ജീവന്‍ രക്ഷാ മരുന്നുകള്‍

2. മൊബൈല്‍ ബാറ്ററികള്‍

3. ലിഥിയം ബാറ്ററികള്‍

4. തുകല്‍ ഉല്‍പ്പന്നങ്ങള്‍

5. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍

6. ഇലക്ട്രിക് വാഹനങ്ങള്‍

വില കൂടുന്നവ:

1. ഫ്ലാറ്റ് സ്ക്രീന്‍ ടിവികള്‍

2.പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍

3. നെയ്ത്ത് തുണിത്തരങ്ങള്‍

മധ്യവർഗത്തിന് ബംപറടിച്ചു! ആദായ നികുതിയിൽ വമ്പൻ ഇളവ്, 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം