കേന്ദ്ര ബജറ്റ് ഇന്ന്, ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ എങ്ങനെ തത്സമയം കാണാം

Published : Feb 01, 2025, 08:35 AM ISTUpdated : Feb 01, 2025, 08:37 AM IST
കേന്ദ്ര ബജറ്റ് ഇന്ന്, ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ എങ്ങനെ തത്സമയം കാണാം

Synopsis

2025-2026 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ തത്സമയം അവതരിപ്പിക്കുന്നത് സൻസദ് ടിവിയിലും ദൂദർശനിലും കാണാൻ സാധിക്കും

നമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് രാവിലെ 11 മണിക്ക് കേന്ദ്ര ബജറ്റ്  അവതരിപ്പിക്കും.  മുമ്പത്തെ ബജറ്റ് പോലെ ഇത്തവണത്തെ  യൂണിയൻ ബജറ്റും പേപ്പർ രഹിത രൂപത്തിലാണ് അവതരിപ്പിക്കുക. രാജ്യം മുഴുവൻ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ്. കേന്ദ്ര ബജറ്റ് എങ്ങനെ തത്സമയം കാണാം? 

2025-2026 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ തത്സമയം അവതരിപ്പിക്കുന്നത് സൻസദ് ടിവിയിലും ദൂദർശനിലും കാണാൻ സാധിക്കും. ലൈവ് ടെലികാസ്റ്റ് അവരുടെ യൂട്യൂബ് ചാനലുകളിലും ലഭ്യമാകും. പ്രസ് ഇൻഫർമേഷൻ ബ്യൂറോയും  അവരുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ബജറ്റ് സ്ട്രീമിങ് നടത്തും.  

യൂണിയൻ ബജറ്റ് മൊബൈൽ ആപ്പ്

ഭരണഘടന അനുശാസിക്കുന്ന വാർഷിക സാമ്പത്തിക പ്രസ്താവനയാണ് ബജറ്റ് എന്ന് അറിയപ്പെടുന്നത്. “യൂണിയൻ ബജറ്റ് മൊബൈൽ ആപ്പിൽ” ലഭ്യമാകും- പാർലമെന്റ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ബജറ്റ് രേഖകൾ ഇതിലൂടെ ലഭിക്കും. മൊബൈൽ ആപ്പിൽ ഇംഗ്ലീഷും ഹിന്ദിയും ലഭ്യമാകും. കൂടാതെ ഇത് ആൻഡ്രോയിഡ്, ഐഒഎസ്  പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാകും.  www.indiabudget.gov.in എന്ന യൂണിയൻ ബജറ്റ് വെബ് പോർട്ടലിൽ നിന്നും ഇത് ഡൗൺലോഡ് ചെയ്യാവുന്നതാണ്. 2025 ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ ധനമന്ത്രി ബജറ്റ് പ്രസംഗം പൂർത്തിയാക്കിയ ശേഷം ബജറ്റ് രേഖകൾ ആപ്പിൽ ലഭ്യമാകും.

മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റും  നിര്‍മല സീതാരാമന്റെ എട്ടാമത് ബജറ്റും ആണിത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതിയിലുമൊക്കെ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. നിലവിലെ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ മൂന്ന് ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് ആദായ നികുതി ഇല്ല. എന്നാൽ ഇത്തവണത്തെ ബജറ്റിൽ അത് അഞ്ച് ലക്ഷമായി ഉയ‍ർത്തണമെന്ന ആവശ്യം ശക്തമാണ്. 
 

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം