ഇത്തവണ 77 മിനിറ്റുള്ള ബജറ്റ് പ്രസംഗം, നിർമ്മല സീതാരാമൻ്റെ ബജറ്റ് പ്രസംഗങ്ങളുടെ ദൈർഘ്യം പരിശോധിക്കാം

Published : Feb 01, 2025, 06:09 PM IST
ഇത്തവണ 77 മിനിറ്റുള്ള ബജറ്റ് പ്രസംഗം, നിർമ്മല സീതാരാമൻ്റെ ബജറ്റ് പ്രസംഗങ്ങളുടെ ദൈർഘ്യം പരിശോധിക്കാം

Synopsis

നിർമ്മല സീതാരാമൻ്റെ ഇതുവരെയുള്ള ബജറ്റ് പ്രസംഗങ്ങളുടെ ദൈർഘ്യം പരിശോധിക്കാം

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് തന്റെ എട്ടാമത്തെ ബജറ്റ് അവതരിപ്പിച്ചു. മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് നിർമ്മല അവതരിപ്പിച്ചത് ഒരു മണിക്കൂർ 17 മിനിറ്റ് എടുത്താണ്. മുൻ വർഷത്തെ ബജറ്റ് അവതരണത്തെക്കാൾ കുറഞ്ഞ സമയമാണ് ഇത്തവണ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാൻ എടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ബജറ്റ് ദൈർഘ്യം  ഒരു മണിക്കൂറും 25 മിനിറ്റും ആയിരുന്നു. 

നിർമ്മല സീതാരാമൻ്റെ ഇതുവരെയുള്ള ബജറ്റ് പ്രസംഗങ്ങളുടെ ദൈർഘ്യം പരിശോധിക്കാം

2024: ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാൻ ഒരു മണിക്കൂറും 25 മിനിറ്റും സമയമെടുത്തു.

2024: ഇടക്കാല ബജറ്റ്: നിർമല സീതാരാമൻ അവതരിപ്പിച്ച ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം ആയിരുന്നു ഇത്. 56 മിനിറ്റ് ആണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. 

2023: 87 മിനിറ്റിൽ സീതാരാമൻ ബജറ്റ് അവതരണം പൂർത്തിയാക്കി.

2022: നിർമല സീതാരാമൻ്റെ ബജറ്റ് പ്രസംഗം 92 മിനിറ്റ് നീണ്ടു.

2021, ആദ്യ പേപ്പർരഹിത ബജറ്റ് അവതരണം രു മണിക്കൂർ 40 മിനിറ്റ് നീണ്ടു. ടാബ്‌ലെറ്റ് ഉപയോഗിച്ച് അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ പേപ്പർ രഹിത ബജറ്റാണിത്. 

2020: രണ്ട് മണിക്കൂറും 41 മിനിറ്റും നീണ്ടുനിന്ന ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം നടത്താനാണ് ധനമന്ത്രി ഒരുങ്ങിയത്. എന്നാൽ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രിയുടെ രക്തസമ്മർദ്ദം കുറയുകയും  അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തതിനാൽ തൻ്റെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നിർമ്മല സീതാരാമന്‌ വെട്ടിച്ചുരുക്കേണ്ടി വന്നു.

2019: നിർമ്മല സീതാരാമൻ പാർലമെൻ്റിൽ തൻ്റെ ആദ്യ ബജറ്റ് പ്രസംഗം നടത്തി. ഏറ്റവും  ദൈർഘ്യമേറിയ പ്രസംഗം ആണിത്. രണ്ട് മണിക്കൂറും 17 മിനിറ്റും നീണ്ടുനിന്ന പ്രസംഗത്തിൽ ഹിന്ദി, തമിഴ്, ഉറുദു, സംസ്കൃതം ഭാഷകൾ ധനമന്ത്രി ഉൾപ്പെടുത്തിയിരുന്നു. 

 

PREV
click me!

Recommended Stories

ലൈഫ് ഇന്‍ഷുറന്‍സിന്റെ പ്രീമിയം കുറവാണോ എന്ന് മാത്രം നോക്കിയാല്‍ പോര; വഞ്ചിതരാകാതിരിക്കാന്‍ ഈ 6 കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ഇനി വിരല്‍ത്തുമ്പില്‍; ഡിജിലോക്കര്‍ സൗകര്യം അറിഞ്ഞിരിക്കാം