ജ്വല്ലറികളുടെ സ്വര്‍ണ്ണ സമ്പാദ്യ പദ്ധതി; മിന്നുന്നതെല്ലാം പൊന്നല്ല!

Published : Oct 26, 2025, 02:45 PM IST
Gold Price on diwali

Synopsis

ചില ജ്വല്ലറികള്‍ ഒരു തവണ അടവ് ഒഴിവാക്കിത്തരുന്നതോ ബോണസ് നല്‍കുന്നതോ പോലുള്ള ആനുകൂല്യങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ എല്ലാ പദ്ധതികളും ഒരുപോലെയല്ല.

വിവാഹങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കുമായി സ്വര്‍ണം വാങ്ങാന്‍ പ്രതിമാസ തവണകളടച്ചുള്ള സ്വര്‍ണ സമ്പാദ്യ പദ്ധതികളെ ആശ്രയിക്കുന്നവര്‍ ഏറെയാണ്. എല്ലാ മാസവും ഒരു നിശ്ചിത തുക അടച്ച് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഇഷ്ടമുള്ള ആഭരണം സ്വന്തമാക്കാമെന്നതാണ് ഇത്തരം പദ്ധതികളുടെ ആകര്‍ഷണം. ലളിതമെന്ന് തോന്നാമെങ്കിലും, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഈ സ്വര്‍ണ്ണ നിക്ഷേപം പിന്നീട് തലവേദനയായേക്കാം.

പദ്ധതിയുടെ രൂപം എങ്ങനെ?

സാധാരണയായി 10 മുതല്‍ 12 മാസം വരെയാണ് ഇത്തരം പദ്ധതികളുടെ കാലാവധി. എല്ലാ മാസവും നിശ്ചിത തുക അടയ്ക്കുമ്പോള്‍, കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആകെ അടച്ച തുകയ്ക്ക് സ്വര്‍ണം വാങ്ങാം. ചില ജ്വല്ലറികള്‍ ഒരു തവണ അടവ് ഒഴിവാക്കിത്തരുന്നതോ ബോണസ് നല്‍കുന്നതോ പോലുള്ള ആനുകൂല്യങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ എല്ലാ പദ്ധതികളും ഒരുപോലെയല്ല. ചേരുന്നതിന് മുന്‍പ് നിബന്ധനകളും വ്യവസ്ഥകളും വ്യക്തമായി വായിച്ചു മനസ്സിലാക്കുക.

പണിക്കൂലിയും പരിശുദ്ധിയും അടവ് പൂര്‍ത്തിയാകുമ്പോള്‍ പണിക്കൂലി, വേസ്റ്റേജ് തുടങ്ങിയവ നിക്ഷേപത്തില്‍ നിന്ന് കുറച്ചേക്കാം. ചില പദ്ധതികളില്‍ 22 കാരറ്റ് ആഭരണങ്ങള്‍ മാത്രമേ വാങ്ങാന്‍ സാധിക്കൂ. നാണയങ്ങളോ സ്വര്‍ണ്ണക്കട്ടികളോ വാങ്ങാന്‍ സാധിക്കുമോ എന്നും, പണിക്കൂലിയില്‍ ഇളവുണ്ടോ എന്നും ആദ്യമേ ചോദിച്ചറിയുക.

നിയമപരമായ ഉറപ്പ് ജ്വല്ലറികള്‍ നടത്തുന്ന മിക്ക സ്വര്‍ണ്ണ സമ്പാദ്യ പദ്ധതികളും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ വരുന്നില്ല. അതുകൊണ്ട് ജ്വല്ലറി എന്തെങ്കിലും കാരണവശാല്‍ പൂട്ടുകയാണെങ്കില്‍ നിങ്ങളുടെ പണത്തിന് യാതൊരു ഉറപ്പുമില്ല. വിശ്വസ്തരായ, വലിയ ജ്വല്ലറി ശൃംഖലകളുടെയോ സെബി അംഗീകാരമുള്ള ഡിജിറ്റല്‍ ഗോള്‍ഡ് പ്ലാറ്റ്ഫോമുകളുമായി സഹകരിക്കുന്നവയുടെയോ പദ്ധതികള്‍ തിരഞ്ഞെടുക്കുന്നതാണ് സുരക്ഷിതം.

രസീതുകള്‍ മറക്കരുത് ഓരോ തവണ പണം അടയ്ക്കുമ്പോഴും കൃത്യമായ രസീത് ചോദിച്ച് വാങ്ങുക. ഡിജിറ്റല്‍ പേയ്‌മെന്റ് ആണെങ്കില്‍ അതിന്റെ തെളിവ് സൂക്ഷിക്കുക. ഇത് സ്വര്‍ണം വാങ്ങുന്ന സമയത്ത് തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

മറ്റ് വഴികള്‍ ജ്വല്ലറി പദ്ധതികളില്‍ ചേരുന്നതിന് മുന്‍പ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ , ഗോള്‍ഡ് ഇടിഎഫുകള്‍ തുടങ്ങിയ മറ്റ് നിക്ഷേപ മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയുക. ഇവ സര്‍ക്കാര്‍ പിന്തുണയോടെയുള്ളതും കൂടുതല്‍ സുതാര്യവുമാണ്. സ്വര്‍ണ്ണവിലയ്‌ക്കൊപ്പം പലിശയും ലഭിക്കുമെന്ന നേട്ടവുമുണ്ട്.

കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കി ചെയ്താല്‍, തവണകളായി സ്വര്‍ണം വാങ്ങുന്നത് മികച്ച ഒരു സമ്പാദ്യ ശീലമാണ്. വിശ്വസ്ത സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുക, രസീതുകള്‍ സൂക്ഷിക്കുക, നിബന്ധനകള്‍ വായിക്കുക

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും