
കയ്യില്‍ വെക്കാതെ തന്നെ സ്വര്‍ണം വാങ്ങാനും വില്‍ക്കാനുമുള്ള വഴിയാണ് 'ഡിജിറ്റല്‍ ഗോള്‍ഡ്'. നമ്മള്‍ വാങ്ങുന്ന സ്വര്‍ണത്തിന് തുല്യമായ അളവിലുള്ള യഥാര്‍ത്ഥ സ്വര്‍ണം വില്‍ക്കുന്ന സ്ഥാപനം തന്നെ സൂക്ഷിക്കുന്നതാണ് ഇതിന്റെ രീതി. സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ അതിന്റെ ശുദ്ധിയെക്കുറിച്ചുള്ള ആശങ്ക, വീട്ടില്‍ സൂക്ഷിക്കുമ്പോഴുള്ള സുരക്ഷാ പ്രശ്നങ്ങള്‍, പണിക്കൂലി എന്നിവയെല്ലാം ഒഴിവാക്കാനുള്ള ഒരു വഴിയാണ് ഡിജിറ്റല്‍ ഗോള്‍ഡ്. അതായത്, ആഭരണക്കടകളില്‍ പോകാതെ മൊബൈല്‍ ആപ്പുകള്‍ വഴി നിക്ഷേപം നടത്താം. പണം നല്‍കുന്നതിന് തുല്യമായ സ്വര്‍ണത്തിന്റെ മൂല്യം ലഭിക്കും, സ്വര്‍ണം നേരിട്ട് കൈകാര്യം ചെയ്യേണ്ടിവരുന്നില്ലെന്ന് മാത്രം.
പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയ ആപ്പുകള്‍ വഴിയും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, മോത്തിലാല്‍ ഓസ്വാള്‍ പോലുള്ള ബ്രോക്കര്‍മാര്‍ വഴിയും ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങാം. ഓഗ്മോണ്ട് ഗോള്‍ഡ് ലിമിറ്റഡ് , എംഎംടിസി-പിഎഎംപി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് , ഡിജിറ്റല്‍ ഗോള്‍ഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികളാണ് ഡിജിറ്റല്‍ ഗോള്‍ഡ് നല്‍കുന്നത്. ആപ്പുകള്‍ വഴി സ്വര്‍ണം വാങ്ങുമ്പോള്‍, ഈ കമ്പനികള്‍ അത്രയും തുകയുടെ യഥാര്‍ത്ഥ സ്വര്‍ണം വാങ്ങി, നിക്ഷേപകരുടെ പേരില്‍ സൂക്ഷിക്കുന്നു.
ഇരുപത്തിനാല് മാസം വരെയാണ്‌കൈവശം വെച്ചതെങ്കില്‍, അതില്‍ നിന്നുള്ള ലാഭത്തിന് നിങ്ങളുടെ വരുമാന സ്ലാബ് നിരക്കില്‍ നികുതി നല്‍കേണ്ടിവരും. എന്നാല്‍, ഇരുപത്തിനാല് മാസത്തില്‍ കൂടുതല്‍ കൈവശം വെച്ച സ്വര്‍ണം വില്‍ക്കുമ്പോള്‍, 12.5% ഫ്‌ലാറ്റ് നിരക്കില്‍ ആണ് നികുതി നല്‍കേണ്ടത്. ഇതിന് ഇന്‍ഡെക്‌സേഷന്‍ ആനുകൂല്യം ലഭിക്കുകയില്ല.
പന്ത്രണ്ട് മാസം വരെയാണ് ഇവ കൈവശം വെക്കുന്നതെങ്കില്‍, ലാഭത്തിന് വരുമാന സ്ലാബ് നിരക്കില്‍ നികുതി നല്‍കണം. പന്ത്രണ്ട് മാസത്തില്‍ കൂടുതല്‍ കൈവശം വെച്ച ശേഷം വില്‍ക്കുകയാണെങ്കില്‍, 12.5% ഫ്‌ലാറ്റ് നിരക്കില്‍ നികുതി ബാധകമാകും. ഇതിനും ഇന്‍ഡെക്‌സേഷന്‍ ആനുകൂല്യം ലഭിക്കുകയില്ല.
ഈ ബോണ്ടുകള്‍ കാലാവധി വരെ സൂക്ഷിച്ച ശേഷം വില്‍ക്കുകയാണെങ്കില്‍ നികുതി നല്‍കേണ്ടതില്ല. എന്നാല്‍, കാലാവധിക്ക് മുമ്പ് വില്‍ക്കുകയാണെങ്കില്‍ 12.5% നികുതി നല്‍കേണ്ടി വരും.