വെള്ളിക്ക് റെക്കോര്‍ഡ് കുതിപ്പ്: മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു; കാരണമിതാണ്

Published : Oct 20, 2025, 06:19 PM IST
silver

Synopsis

നിലവില്‍ ആഭ്യന്തര വിപണിയില്‍ വെള്ളിക്ക് അസാധാരണമാംവിധം ഉയര്‍ന്ന പ്രീമിയം നിലനില്‍ക്കുന്നതിനാലാണ് ഈ തീരുമാനമെന്ന് ഫണ്ട് ഹൗസുകള്‍

ഭ്യന്തര വിപണിയില്‍ വെള്ളി വില കുതിച്ചുയര്‍ന്ന് റെക്കോര്‍ഡിലെത്തിയതിനിടെ അഞ്ച് പ്രമുഖ മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ സില്‍വര്‍ ഇടിഎഫ് ഫണ്ടുകളിലെ പുതിയ ഒറ്റത്തവണ നിക്ഷേപങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നിലവില്‍ ആഭ്യന്തര വിപണിയില്‍ വെള്ളിക്ക് അസാധാരണമാംവിധം ഉയര്‍ന്ന പ്രീമിയം നിലനില്‍ക്കുന്നതിനാലാണ് ഈ തീരുമാനമെന്ന് ഫണ്ട് ഹൗസുകള്‍ അറിയിച്ചു.

വില കുതിക്കുന്നു; ആറു മാസത്തില്‍ 54% വര്‍ധന

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 64% വര്‍ധനവാണ് വെള്ളി വിലയില്‍ രേഖപ്പെടുത്തിയത്. നിലവില്‍ എം.സി.എക്‌സില്‍ ഒരു കിലോ വെള്ളിക്ക് ഏകദേശം 1.59 ലക്ഷം രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.

നിക്ഷേപം നിര്‍ത്തിവെച്ച ഫണ്ടുകള്‍:

  • കൊട്ടക് മ്യൂച്വല്‍ ഫണ്ട്
  • എസ്.ബി.ഐ. മ്യൂച്വല്‍ ഫണ്ട്
  • യു.ടി.ഐ. മ്യൂച്വല്‍ ഫണ്ട്
  • ടാറ്റാ മ്യൂച്വല്‍ ഫണ്ട്
  • ഐ.സി.ഐ.സി.ഐ. പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട്

എന്തുകൊണ്ട് നിരോധനം?

വെള്ളിക്ക് ആഭ്യന്തര വിപണിയില്‍ നിലനില്‍ക്കുന്ന ഉയര്‍ന്ന പ്രീമിയമാണ് നിക്ഷേപം താല്‍ക്കാലികമായി നിര്‍ത്താന്‍ കാരണം. വെള്ളിയുടെ ആഗോള വിലയേക്കാള്‍ ഇന്ത്യന്‍ വിപണിയില്‍ എത്രത്തോളം വില കൂടുതലാണ് എന്നതിനെയാണ് 'പ്രീമിയം' എന്ന് പറയുന്നത്. സോളാര്‍ എനര്‍ജി, ഇലക്ട്രിക് വാഹനങ്ങള്‍ , ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകളില്‍ വെള്ളിയുടെ ആവശ്യം കുത്തനെ വര്‍ധിച്ചതും വിതരണത്തിലെ കുറവും വില വര്‍ധനവിന് കാരണമായി. വെള്ളി വില അന്താരാഷ്ട്ര വിലയേക്കാള്‍ വളരെ ഉയര്‍ന്ന പ്രീമിയത്തില്‍ വ്യാപാരം നടക്കുമ്പോള്‍ നിക്ഷേപം നടത്തുന്നത് നിക്ഷേപകര്‍ക്ക് ഭാവിയില്‍ നഷ്ടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ഫണ്ട് ഹൗസുകള്‍ ചൂണ്ടിക്കാട്ടുന്നു. വെള്ളി ഇടിഎഫ് യൂണിറ്റുകള്‍ സൃഷ്ടിക്കാന്‍ ആവശ്യമായ ഫിസിക്കല്‍ വെള്ളി ആഭ്യന്തര വിപണിയില്‍ ലഭ്യമല്ലാത്തതും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടി.

എസ്.ഐ.പി നിക്ഷേപകരെ ബാധിക്കുമോ?

നിലവിലുള്ള സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍ (എസ്.ഐ.പി.), സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാനുകള്‍ (എസ്.ടി.പി.) എന്നിവയ്ക്ക് തടസ്സമില്ലാതെ തുടരാന്‍ ഫണ്ട് ഹൗസുകള്‍ അനുമതി നല്‍കിയിട്ടുണ്ട്. ഒറ്റത്തവണ നിക്ഷേപങ്ങള്‍ക്കും സ്വിച്ച്-ഇന്‍ നിക്ഷേപങ്ങള്‍ക്കും മാത്രമാണ് നിലവില്‍ നിയന്ത്രണം.

നിക്ഷേപകര്‍ എന്തുചെയ്യണം?

വിദഗ്ധരുടെ അഭിപ്രായത്തില്‍, ഉയര്‍ന്ന പ്രീമിയത്തില്‍ വെള്ളി വ്യാപാരം ചെയ്യുന്ന ഈ സമയത്ത് നിക്ഷേപം നടത്തുന്നത് ഉചിതമല്ല. വിപണിയിലെ പ്രീമിയം സാധാരണ നിലയിലാകുന്നത് വരെ കാത്തിരിക്കുന്നത് ബുദ്ധിയായിരിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വെള്ളിക്ക് മികച്ച സാധ്യതകളാണ് ഉള്ളതെങ്കിലും, ശരിയായ സമയത്ത് നിക്ഷേപം നടത്തുക എന്നതാണ് പ്രധാനം. സ്ഥിരത കൈവരിച്ചാലുടന്‍ ഈ നിരോധനം പിന്‍വലിക്കാന്‍ സാധ്യതയുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ